Home Featured നടന്‍ ശരത് ബാബു അന്തരിച്ചു

നടന്‍ ശരത് ബാബു അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1973-ല്‍ സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.വിവിധ ഭാഷകളിലായി 200-ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

ഇഡലി കഴിച്ചു മടുത്തു ; കർണാടകയിൽ ഉറങ്ങിക്കിടന്ന രണ്ടു തൊഴിലാളികളെ പിക്കാസ് കൊണ്ട് കുത്തിക്കൊന്നു

ബംഗളൂരു: കര്‍ണാടകയില്‍ ഇഡ്ഡലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി.ഉറങ്ങിക്കിടക്കുമ്ബോള്‍ രണ്ടുപേരെയും പിക്കാസ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയിലാണ് സംഭവം. കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ(46) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്ന രാജണ്ണയെന്ന തൊഴിലാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുരുവള്ളിയില്‍ നിര്‍മ്മാണത്തിലുള്ള വിശ്വകര്‍മ്മ കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവ ദിവസം രാവിലെ രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയത്.

രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെയാണെന്ന് രാജണ്ണ മറ്റു തൊഴിലാളികളോട് പറഞ്ഞു.ഇതില്‍ രോഷാകുലരായ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group