ബെംഗളൂരു : ബെംഗളൂരുവിൽ ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ കന്നഡ നടൻ ധ്രുവ് സർജയുടെ മാനേജർ അശ്വിൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മേയ് 26-നാണ് അശ്വിനും മറ്റ് മൂന്നുപേരുംചേർന്ന് ധ്രുവ് സർജയുടെ ജിം പരിശീലകനായ പ്രശാന്തിനെ (32) ആക്രമിച്ചത്. രാത്രി പത്തരയോടെ ജിമ്മിൽനിന്ന് വീട്ടിലേക്കുപോകുമ്പോൾ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.
വിവാഹം കഴിഞ്ഞ് വരന്‍റെ സ്വര്‍ണ്ണവും പണവുമായി ഒറ്റ മുങ്ങല്‍; കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയില്‍
വിവാഹ തട്ടിപ്പ് നടത്തി വരന്‍റെ പണവും സ്വർണവുമായി മുങ്ങുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്.വർഷ (27), രേഖ ശർമ (40), ബസന്തി എന്ന സുനിത (45), വിജയ് കതാരിയ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരും ഇൻഡോർ സ്വദേശികളാണെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.ആസൂത്രിതമായിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 27കാരിയായ വർഷയാണ് സംഘത്തിലെ സ്ഥിരം വധു.
സംഘത്തിലെ മറ്റ് മൂന്ന് പേർ വർഷയുടെ ബന്ധുക്കളായി അഭിനയിക്കും. പേര് ഉള്‍പ്പെടെ മാറ്റിപ്പറഞ്ഞാണ് വിവാഹം നടത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളായ പുരുഷന്മാരെ വിവാഹം ചെയ്ത് വൈകാതെ വരന്‍റെ പക്കല്‍ നിന്ന് പണവും സ്വർണവുമായി മുങ്ങിയ കേസിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. സമാനമായ വേറെയും തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്നും ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.