ബെംഗളുരു: അന്തരിച്ച ചലച്ചിത്ര നടൻ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. കന്നഡ രാജ്യോത്സവ ദിനമായ നവംബർ 1നു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ലാൽബാഗ് പുഷ്പ മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ ഉയർന്ന സിവിലിയൻ ബഹുമതി ലഭിക്കുന്ന പത്താമത്തെയാളാണ് പുനീത് രാ ജ് കുമാർ. പുനീതിന്റെ പിതാവും കന്നഡ ഇതിഹാസ താരവുമായ ഡോ.രാജ്കുമാറിന് 1992ലാണ് പ്രഥമ കർണാടക രത്ന പുരസ്കാരം ലഭിക്കുന്നത്.
2009ൽ സാമുഹിക പ്രവർത്തകൻ ഡോ.വീരേന്ദ്ര ഹെഗ്ഡെയാണ് അവസാനമായി പുരസ്കാരം നൽകിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം 46-ാം വയസ്സിലായിരുന്നു പുനീതിന്റെ അന്ത്യം.