Home Featured നടൻ പുനീത് രാജ്‌കുമാറിൻ ഡോക്ടറേറ്റ് നൽകി ആദരിക്കും

നടൻ പുനീത് രാജ്‌കുമാറിൻ ഡോക്ടറേറ്റ് നൽകി ആദരിക്കും

മൈസൂരു: സർവകലാശാലയുടെ 102-ാമത് ബിരുദദാന ചടങ്ങിൽഅന്തരിച്ച നടൻ പുനീത് രാജ്കുമാറിനെ മൈസൂരിലെ (UoM) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. സർവകലാശാലയുടെ വാർഷിക ബിരുദദാന സമ്മേളനം മാർച്ച് 22ന് നടക്കും.പുനീതിന്റെ ഭാര്യ അശ്വിനി ആദരം സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ ജി ഹേമന്ത കുമാർ ഞായറാഴ്ച പറഞ്ഞു. കല, സാമൂഹിക സേവനം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ പുനീത് രാജ്കുമാറിന്റെ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.നാടൻ കലാകാരൻ എം മഹാദേവസ്വാമിയും മുൻഡിആർഡിഒ ഡയറക്ടർ വി കെ ആത്രേയ്ക്കും ഓണററി ഡോക്ടറേറ്റും നൽകും.സമ്മേളനത്തിൽ 28,581 ഉദ്യോഗാർത്ഥികൾക്ക് വിവിധ ബിരുദങ്ങൾ സമ്മാനിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group