പ്രമുഖ നടന്‍ മോഹന്‍രാജ് അന്തരിച്ചു. കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്.കിരീടം സിനിമയിലെ അതികായകനായ വില്ലന്‍ വേഷം ചെയ്താണ് അദ്ദേഹം ശ്രദ്ധേനായിരുന്നത്.സിനിമാ-സീരിയല്‍ താരവും നിര്‍മാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി.
ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്‌കാരം എന്നാണ് മോഹന്‍രാജിന്റെ വേര്‍പാട് അറിയിച്ച് ദിനേശ് പണിക്കര്‍ കുറിച്ചത്. വര്‍ഷങ്ങളായി അടുത്ത സൗഹൃദം മോഹന്‍രാജും ദിനേശ് പണിക്കരും തമ്മിലുണ്ട്. പേര് മോഹന്‍രാജ് എന്നാണെങ്കിലും നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍രാജിനെ സ്‌ക്രീനില്‍ കാണുമ്ബോള്‍ കീരിക്കാടന്‍ ജോസ് എന്നാണ് ഏതൊരു സിനിമാ പ്രേമിയും ആദ്യം പറയുക. പലര്‍ക്കും മോഹന്‍രാജ് എന്നാണ് താരത്തിന്റെ പേര് എന്നത് പോലും അറിയില്ലായിരുന്നു.
കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗബാധയാണ് സിനിമയില്‍ നിറഞ്ഞു നിന്ന് അദ്ദേഹത്തെ പിടികൂടിയത്. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്ബാണ് തിരുവനന്തപുരത്ത് എത്തിയത്. 1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി.
അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്ബുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി. 2008-ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. 2015-ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍ രാജ് 2022-ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു.
റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു. ഒമ്ബത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി. അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുമ്ബോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ.