പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം.കഴിഞ്ഞ രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മനോബാലയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസ്യനടനും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുമായ മനോബാല ‘കൊണ്ട്രാല്‍ പാവം’, ഗോസ്റ്റി എന്നീ സിനിമകളിലാണ് ഒടുവില്‍ അഭിനയിച്ചത്.
പ്രശസ്ത സംവിധായകന് ഭാരതിരാജയുടെ അസിസ്റ്റന്റായിട്ടാണ് മനോബാല സിനിമയിലെത്തുന്നത്. ഹിറ്റ് സിനിമകളായ പിള്ളൈ നില,ഊര്‍ക്കാവലന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് മനോബാല കൂടുതല്‍ ശ്രദ്ധ നേടിയത്. പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡ്യന്, അരണ്‍മനൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ചിരി പടര്‍ത്തി.
എഴുനൂറോളം ചിത്രങ്ങളില്‍ മനോബാല വേഷമിട്ടിട്ടുണ്ട്. മനോബാല നിര്‍മ്മിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്ത ചതുരംഗവേട്ടൈ എന്ന ചിത്രം വന്‍ വിജയമായിരുന്നു.മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങള്‍,അഭിയുടെ കഥ അനുവിന്റെയും,ബിടെക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവേക്, വടിവേലു, സന്താനം എന്നിവരോടൊപ്പമുള്ള മനോബാലയുടെ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. തമിഴിലെ ഹിറ്റ് കോമ്ബോ ആയിരുന്നു ഇവര്‍.
ജയലളിതയുടെ സാരികളും ചെരിപ്പുകളും ലേലം ചെയ്യുമോ? നിര്‍ണായക നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത 11,344 സാരികള്‍, 250 ഷാളുകള്‍, 750 ജോഡി ചെരിപ്പുകള്‍ എന്നിവ ലേലം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലേലസാധ്യത പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) നിയോഗിച്ചു. കിരണ്‍ എസ്. ജാവലിയാണ് എസ്പിപി.1996 ഡിംസബര്‍ 11ന് ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടന്ന റെയ്ഡിലാണു വസ്ത്രങ്ങളും മറ്റും പിടിച്ചെടുത്തത്.
ഇവ 2003 ഡിസംബര്‍ മുതല്‍ കര്‍ണാടക നിയമസഭയുടെ ട്രഷറിയിലാണു സൂക്ഷിക്കുന്നത്. ഇത് ലേലം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കവെയാണ് സര്‍ക്കാര്‍ ലേല സാധ്യത പരിശോധിക്കാന്‍ ഒരുങ്ങുന്നത്.വസ്തുക്കള്‍ നശിച്ചുപോകുമെന്നു ചൂണ്ടിക്കാട്ടി ലേലം ആവശ്യപ്പെട്ടു ബെംഗളൂരുവിലെ വിവരാവകാശ പ്രവര്ത്തകന് ടി.നരസിംഹമൂര്‍ത്തി കഴിഞ്ഞ വര്‍ഷം ഹര്‍ജി നല്‍കിയിരുന്നു. എസ്പിപിയെ നിയോഗിക്കാന്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതി നിര്‍ദേശിച്ചെങ്കിലും നപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഹര്ജിക്കാരന് സുപ്രീം കോടതിയെ സമീപിച്ചു.
ഹര്‍ജി സുപ്രീം കോടതി 11ന് പരിഗണിക്കാനിരിക്കെയാണു സര്‍ക്കാരിന്റെ നടപടി.ജയലളിത, തോഴി വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ ജെ.ഇളവരശി, വി.എന്‍.സുധാകരന് എന്നിവര്‍ക്കെതിരെയുള്ള സ്വത്തുകേസിലായിരുന്നു റെയ്ഡ്. ഈ കേസിന്റെ വിചാരണ 2003 നവംബറില്‍ സുപ്രീം കോടതി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റിയപ്പോള്‍ പിടിച്ചെടുത്ത വസ്തുക്കളും ഇവിടേക്കു മാറ്റി.2014 സെപ്റ്റംബറില്‍ ജയലളിത ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രത്യേക കോടതി നാലു വര്‍ഷത്തെ തടവും പിഴയും വിധിച്ചു. 2016 ഡിസംബര്‍ 5ന് ജയലളിത അന്തരിച്ചു.