ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം, ‘ഇന്ത്യൻ 2’ ആണ് കമല്‍ ഹാസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കര്‍ ആണ്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.വി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്. ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്. മരണത്തിനു മുന്‍പ് നെടുമുടി വേണു ഏതാനും രംഗങ്ങൾ പൂർത്തിയാക്കിയിരുന്നു.
വിക്രം ആണ് കമല്‍ ഹാസന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ രചിച്ചിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരും വിക്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. വിഖ്യാതമായ ബുസൻ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക് ‘വിക്രം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ 14 വരെ നടന്ന ബുസാൻ അന്താരാഷട്ര ചലച്ചിത്രോത്സവത്തില്‍ ഓപ്പണ്‍ സിനിമാ കാറ്റഗറിയിലാണ് ‘വിക്രം’പ്രദര്‍ശിപ്പിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനം അപകടത്തില്‍പെട്ടു
ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അകമ്ബടി വാഹനം അപകടത്തില്‍പെട്ടു. ചിത്രദുര്‍ഗ ഹിരിയൂര്‍ ടൗണിലാണ് അപകടം. പൊലീസുകാര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു.
അപകടത്തില്‍ പൊലീസുകാര്‍ക്കുപുറമെ രണ്ട് കാല്‍നടക്കാര്‍ക്കും ഗുരുതര പരിക്കുണ്ട്. മസ്കല്‍ വില്ലേജ് സ്വദേശികളായ മഞ്ജുള, മകന്‍ മനോജ് എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ ഹിരിയൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.