Home Featured നടന്‍ കൈലാസ് നാഥ് അന്തരിച്ചു

നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച നടക്കും. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.സിനിമകളേക്കാൾ കുടുതൽ ടെലിവിഷൻ സീരിയലിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായ പ്രവർത്തിച്ചിരുന്ന കൈലാസ് നാഥ് ഇതു നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.1999ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രമാണ് കൈലാസ് നാഥിന്റെ ആദ്യ സിനിമ. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി സിനിമകളുമെത്തി. 163 സിനിമകളിൽ വേഷമിട്ടു. അതിൽ 90 എണ്ണവും തമിഴിലായിരുന്നു. ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും. തിരുവനന്തപുരം സ്വദേശിയാണ്. അജിതയാണ് ഭാര്യ. മകൾ ധന്യ. മാതാവ്: ഗൗരി അന്തർജനം. മാന്നാറിലായിരുന്നു ജനനം.

കാലില്‍ ഉമ്മ കൊടുക്കെടാ’; മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ യുവാവിനെ കാലുപിടിപ്പിച്ച്‌ ഗുണ്ടാനേതാവ്

തുമ്ബയില്‍ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച്‌ ഗുണ്ടാനേതാവ്. തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാനാണ് കാല്‍ പിടിപ്പിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.’കാലില്‍ ഉമ്മ കൊടുക്കെടാ’ എന്ന് പറഞ്ഞാണ് ഗുണ്ടാനേതാവ് യുവാവിനെ നിര്‍ബന്ധിപ്പിച്ച്‌ കാല്‍പിടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരാഴ്ച മുന്‍പാണ് സംഭവം. പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ഡാനി എന്നയാളാണ് യുവാവിനെ കൊണ്ട് കാല്‍ പിടിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡാനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം യുവാവിനെ മര്‍ദിക്കുകയും അയാളുടെ കൈയിലെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ തിരിച്ചുനല്‍കുന്നതിന് വേണ്ടി യുവാവിനെ തുമ്ബയിലേക്ക് വിളിച്ചുവരുത്തി. മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ കാലുപിടിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഡാനിയുടെ സംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയയതും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും.ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഇതുവരെയും കേസ് എടുത്തിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുവാവ് പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് കേസ് എടുക്കാത്തതെന്നാണ് പൊലിസിന്റെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group