Home Uncategorized സബ് രജിസ്ട്രാർ ഓഫിസിൽ വെച്ച് ലളിതമായ ചടങ്ങ്; നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി!

സബ് രജിസ്ട്രാർ ഓഫിസിൽ വെച്ച് ലളിതമായ ചടങ്ങ്; നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി!

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

തെന്നിന്ത്യൻ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ നടൻ ഹരീഷ് ഉത്തമനും നടിയും ഛായാഗ്രഹണസഹായിയുമായ ചിന്നു കുരുവിളയും വിവാഹിതരായി. വ്യാഴാഴ്ച മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്നും ഒരുക്കി.തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയും മായാനദി സിനിമയിലെ പോലീസുകാരനായുള്ള പകർന്നാട്ടത്തിലൂടെയുമാണ് ഹരീഷ് ഉത്തമൻ ശ്രദ്ധേയനായത്.

മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്.നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ചിന്നു. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group