ബെംഗളൂരു :അഭ്യാസ പ്രകടനത്തിനുള്ള വലയിൽ (ടാംപോളിൻ നിന്നു വീണു നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ കന്നഡ നടൻ ദിഗന്ത് മഞ്ചാലയെ (38) ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവയിൽ കുടുംബത്തിനൊപ്പം അവധിദിനം ചെലവിടുന്നതിനിടെയാണ് അപകടം.
ഗോവയിൽ ശസ്ത്രക്രിയ നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും കന്നഡ നടി കൂടിയായ ഭാര്യ ഐന്ദ്രിത റേയുടെ ആവശ്യപ്രകാരം പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു.