അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിർമാതാവുമായ മധു മോഹൻ തന്നെ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ആദരാജ്ഞലികൾനിറഞ്ഞതോടെയാണ് മധുമോഹന്റെ പ്രതികരണം. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്നാണ് മരണ വാർത്തയറിഞ്ഞ് വീളിക്കുന്നവരോട് താരം പറയുന്നത്. വിളിക്കുന്നവരുടെ ഫോൺ അറ്റന്റ് ചെയ്യുന്നതും മധു മോഹൻ തന്നെയാണ്.ആരോ പബ്ലിസിറ്റിക്കു വേണ്ടി പടച്ചുവിട്ടതാണ് പ്രചരിക്കുന്ന വാർത്തകൾ.
ജീവിച്ചിരിക്കുന്ന താരങ്ങളെ കൊല്ലുന്ന പതിവ് സോഷ്യൽ മീഡിയയിൽ സാധാരണ ഉണ്ട്. നിരവധി താരങ്ങളാണ് ആ അക്രമണങ്ങൾക്കിരയായത് അതിലെ ഒടുവിലത്തെ ഇരയാണ് മധുമോഹൻ.വാർത്തകൾക്ക് പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ലെന്നും മധുമോഹൻ പറയുന്നു.നിലവിൽ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണ് മധുമോഹൻ.
ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം ചിരിയോടെ പറയുന്നു.1997ൽ മലയാളത്തിലെ ആദ്യത്തെ മെഗാ സീരിയൽ മാനസി നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സീരിയൽ ജീവിതം ആരംഭിച്ചത്. തുടർച്ചയായി മൂന്ന് വർഷം 240 എപ്പിസോഡുകളാണ് മാനസി ഓടിയത്. ദൂരദർശനിൽ ആഴ്ചയിൽ രണ്ടുതവണയായിരുന്നു മാനസി സംപ്രേഷണം ചെയ്തിരുന്നത്. പിന്നീട് ദൂരദർശനുവേണ്ടി 260 എപ്പിസോഡുകളുള്ള ‘സ്നേഹ സീമ’ അദ്ദേഹം നിർമ്മിച്ചു.
260 എപ്പിസോഡുകൾ വീതം സംപ്രേഷണം ചെയ്ത ഡിഡി പൊധിഗെയിലെ “പെണ്ണുരിമൈ”, “രാഗസുധ” എന്നീ രണ്ട് സീരിയലുകളുമായി അദ്ദേഹം അമൃത ടിവിക്ക് വേണ്ടി ‘കൃഷ്ണകൃപ സാഗരം’ എന്ന പുരാണ ഷോയും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കടക്കുമ്ബോഴും അഭിനയം അദ്ദേഹത്തിന് എന്നും ആവേശമായിരുന്നു. 1991-ൽ പുറത്തിറങ്ങിയ ‘ജ്വലനം’, 1995-ൽ ഡോ. ഐസക്ക് ആയി അഭിനയിച്ച ‘മഴയെത്തും മുൻപേ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില സിനിമകൾ.
ദേശീയ അവാർഡ് ജേതാവ് അന്തരിച്ച ശ്രീ ജി വി അയ്യർ സംവിധാനം ചെയ്ത ‘രാമകൃഷ്ണ പരമഹംസർ’ എന്ന ഹിന്ദി ചിത്രവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മലയാളത്തിൽ ഏകദേശം 2,640 സീരിയലുകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്, കൂടാതെ തമിഴിൽ 1590 സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംജിആറിന്റെ വളർത്തു മകൾ ഗീതയാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. ആരോ പബ്ലിസിറ്റിക്കു വേണ്ടി പടച്ചുവിട്ടതാണ് പ്രചരിക്കുന്ന വാർത്തകൾ. ജീവിച്ചിരിക്കുന്ന താരങ്ങളെ കൊല്ലുന്ന പതിവ് സോഷ്യൽ മീഡിയയിൽ സാധാരണ ഉണ്ട്.
നിരവധി താരങ്ങളാണ് ആ അക്രമണങ്ങൾക്കിരയായത് അതിലെ ഒടുവിലത്തെ ഇരയാണ് മധുമോഹൻ.നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കടക്കുമ്ബോഴും അഭിനയംഅദ്ദേഹത്തിന് എന്നും ആവേശമായിരുന്നു.