ബംഗലൂരു: ആരാധകനായ രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന്‍ ദര്‍ശന്‍. സ്വപ്‌നങ്ങളില്‍ രേണുകാസ്വാമി വരികയാണെന്നും വോട്ടയാടുകയാണെന്നും ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞു.രേണുകാസ്വാമി കൊലപാതകക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്. സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ദര്‍ശന്‍ ജയില്‍ അധികൃരെ അറിയിച്ചിട്ടുണ്ട്. ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു.
രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും സൂചിപ്പിച്ചു.തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗലൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍, ബംഗലൂരു സെന്‍ട്രല്‍ ജയിലില്‍ കൂട്ടാളികളോടൊപ്പം ആഡംബര ചികിത്സയിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്നാണ് ദര്‍ശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ബെല്ലാരി ജയിലിലെ ചെറിയ സെല്ലിലാണ് ദര്‍ശനം പാര്‍പ്പിച്ചിട്ടുള്ളത്.ഇവിടേക്ക് ആര്‍ക്കും പ്രവേശനാനുമതിയില്ല. സൗകര്യങ്ങള്‍ വേണമെന്ന ദര്‍ശന്റെ ആവശ്യങ്ങള്‍ ജയില്‍ അധികൃതര്‍ അംഗീകരിച്ചിട്ടില്ല. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ മാത്രമാണ് സെല്ലില്‍ അനുവദിച്ചിട്ടുള്ളത്. തനിക്ക് പുറംവേദനയുണ്ടെന്നും, ബംഗലൂരു ജയിലിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കണമെന്നും ദര്‍ശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനിയന്‍ കൂടുതല്‍ സുന്ദരൻ, സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും, ഭര്‍ത്താവിന്റെ അനിയനൊപ്പം ഇറങ്ങിപ്പോയി യുവതി
സൗന്ദര്യമുള്ളൊരു കുഞ്ഞിന് വേണ്ടി മധ്യ പ്രദേശില്‍ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം ഇറങ്ങിപ്പോയി യുവതി. ഭർത്താവിന്റെ അനിയൻ കൂടുതല്‍ സുന്ദരനാണ് എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ യുവതി ഭർത്താവിന്റെ ഇളയസഹോദരനോടൊപ്പം ഇറങ്ങിപ്പോയത്.പോയ ശേഷം ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. അനിയനോടൊപ്പം ഇറങ്ങിപ്പോകുന്നതിന് മുമ്ബുതന്നെ അനിയനുമായി ഇഷ്ടത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നു എന്നുമെല്ലാം ഭർത്താവിനോട് യുവതി തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍, ഭർത്താവിന്റെ അനിയനൊപ്പം ഓടിപ്പോയതിന് പിന്നാലെ അവള്‍ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പറയുന്നു. ആത്മഹത്യ ചെയ്യുമെന്നും ഭർത്താവും വീട്ടുകാരുമാണ് അതിന് കാരണമെന്ന് പറയുമെന്നുമായിരുന്നു ഭീഷണി.ഒക്ടോബർ രണ്ടിന് യുവതിയുടെ ഭർത്താവും വീട്ടുകാരും യുവതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. തന്റെ ഭാര്യ തന്നെ ഒരിക്കലും സ്നേഹിക്കാത്തതുപോലെയാണ് തന്റെ അനിയന്റെ കൂടെ പോയത്.
തന്നോടൊപ്പം ജീവിക്കുമ്ബോള്‍ ഒരിക്കലും അവള്‍ ഒരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ല എന്നും ഭർത്താവ് പറയുന്നു. ഭാര്യ തന്നോട് തന്റെ അനിയനാണ് തന്നേക്കാള്‍ കൂടുതല്‍ സുന്ദരൻ എന്ന് പറയുകപോലും ചെയ്തിട്ടുണ്ട് എന്നും യുവാവ് പറയുന്നു. 10 വർഷമായി വിവാഹിതരായ ദമ്ബതികള്‍ക്ക് കുട്ടികളില്ലെന്നാണ് റിപ്പോർട്ടുകള്‍. തൻ്റെ ഇളയ സഹോദരനാണ് കൂടുതല്‍ സുന്ദരനെന്നും അവള്‍ക്ക് അവൻ സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ നല്‍കിയേക്കാമെന്നും കരുതിയതിനാല്‍ തന്നില്‍ ഒരു കുഞ്ഞുണ്ടാവാൻ അവള്‍ ആഗ്രഹിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. കുഞ്ഞിന് വേണ്ടി താൻ ഒരുപാടാഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യ അതിന് തയ്യാറായിരുന്നില്ല എന്നും യുവാവ് പറയുന്നുണ്ട്.