ബംഗളൂരു: അറസ്റ്റിലായ കന്നഡ നടന് ചേതന്‍ കുമാര്‍ അഹിംസയുടെ ഇന്ത്യയുടെ വിദേശ പൗരത്വം (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ -ഒസിഐ) റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഹിന്ദുത്വത്തെക്കുറിച്ച് വിദ്വേഷപരാമര്‍ശം നടത്തിയതിനാണ് ഇദ്ദേഹത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ജാമ്യത്തിലുള്ള നടന് ‘ഇന്നലെ, അംബേദ്കര്‍ ജയന്തി ദിനത്തില്‍ എന്റെ ഒസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.’ എന്ന് ട്വീറ്റ് ചെയ്തു.ഹിന്ദുത്വ എന്ന ആശയം നുണകളാല്‍ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് നേതാവിന്റെ കാല് തൊട്ട് വന്ദിച്ച് യെദിയൂരപ്പയുടെ മകന്
കോണ്‍ഗ്രസ് നേതാവിന്റെ കാല് തൊട്ട് വന്ദിച്ച് ബിജെപി നേതാവ് യെദിയൂരപ്പയുടെ മകന് ബി.വൈ വിജേന്ദ്ര. കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയുടെ കാല് തൊട്ട് വന്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.തുംകൂറിലെ ഒരമ്ബലത്തില്‍ വെച്ചാണ് വിജേന്ദ്ര പരമേശ്വരയെ കണ്ടതും കാല് തൊട്ട് വന്ദിച്ചതും. യെദിയൂരപ്പയുടെ സ്വന്തം മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നുതന്നെയാണ് വിജേന്ദ്ര മത്സരിക്കുന്നത്.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായി എത്തിയപ്പോള്‍ വിജേന്ദ്ര ക്ഷേത്രത്തിലേക്ക് കയറുകയും അവിടെവെച്ച് പരമേശ്വരയെ കണ്ടുമുട്ടുകയുമായിരുന്നു.അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി പുകയുകയാണ്. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇതോടെ ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ഇത് കണ്ടില്ലെന്നു നടിച്ചാണ് ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നത്. ഇനിയും 12 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിക്ക് പ്രഖ്യാപിക്കാന്‍ ഉള്ളത്