കൊച്ചി: പ്രശസ്ത നടന്‍ ബാലയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ആണ് നടന്‍ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ബാലയുടെ ആരോഗ്യനില ഗുരുതരമാണെന്ന വിധത്തില്‍ വാര്‍ത്തകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.തമിഴ്‌നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയാണ് കൊച്ചിയില്‍ എത്തുക. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്ബ് ബാല ചികിത്സ തേടിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു.
അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നടി മോളി കണ്ണമാലി ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് രോഗചികിത്സയ്ക്കുള്‍പ്പെടെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ബാല നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.അടുത്തിടെ ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു.
ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടര്‍ ആണ്. അതിനും മുന്‍പേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു.ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു
ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പുരുഷനു ബാധ്യത; ഒഴിഞ്ഞുമാറാനാവില്ലെന്നു ഹൈക്കോടതി
ന്യൂഡല്‍ഹി: ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കു ചെലവിനു നല്‍കുന്നതില്‍നിന്നു പുരുഷന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ തന്റെ ഉത്തരവാദിത്വമല്ലെന്ന് പുരുഷനു വാദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്‌ദേവ, വികാസ് മഹാജന്‍ എന്നിവര്‍ വ്യക്തമാക്കി.വിവാഹ മോചിതയായ ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള കുട്ടിക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതി ഉത്തരവു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ഒരാള്‍ നേരത്തെ കുട്ടിയുള്ള മറ്റൊരു വ്യക്തിയുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ആ കുട്ടിയുടെ ഉത്തരവാദിത്വം കൂടിയാണ് ഏറ്റെടുക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടി തന്റെ ബാധ്യതയല്ലെന്ന് പിന്നീട് അയാള്‍ക്കു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.കേസില്‍ ഉള്‍പ്പെട്ട സ്ത്രീക്കു ആദ്യവിവാഹത്തിലെ ഒരു മകള്‍ ഉള്‍പ്പെടെ രണ്ടു പെണ്‍മക്കളാണ് ഉള്ളത്. രണ്ടാമത്തെ വിവാഹ ബന്ധം വേര്‍പെടുത്തിയ ഉത്തരവില്‍ ആദ്യ അഞ്ചു വര്‍ഷം രണ്ടു മക്കള്‍ക്കും 2500 രൂപയും പിന്നീടുള്ള അഞ്ചു വര്‍ഷം 3500 രൂപയും ചെലവിനു നല്‍കാനാണ് കുടുംബ കോടതി ഉത്തരവിട്ടത്.
ശേഷം രണ്ടു കുട്ടികളും വിവാഹിതരാവുകയോ സാമ്ബത്തിക സ്വയം പര്യാപ്തത കൈവരിക്കുകയോ ചെയ്യുന്നതു വരെ അയ്യായിരം രൂപ വീതം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.മൂത്ത കുട്ടിയുടെ പിതാവ് മരിച്ച സൈനിക ഉദ്യോഗസ്ഥന്‍ ആണെന്നും രേഖകളില്‍ കുട്ടി സൈനികന്റെ ആശ്രിതയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇതു വിവാഹ സമയത്തുതന്നെ ഹര്‍ജിക്കാരന് അറിയാവുന്ന കാര്യം ആണെന്നു കോടതി ചൂണ്ടിക്കാട്ടി.