Home Featured ‘മനസ്സിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ചു കൊണ്ടിരുന്നു’; ശസ്ത്രക്രിയയ്ക്ക് വിധേയനായി അബ്ബാസ്

‘മനസ്സിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ചു കൊണ്ടിരുന്നു’; ശസ്ത്രക്രിയയ്ക്ക് വിധേയനായി അബ്ബാസ്

by കൊസ്‌തേപ്പ്

മലയാളികൾക്ക് ഏറെ സുപരിതിനായ തെന്നിന്ത്യന്‍ താരങ്ങളിൽ ഒരാളാണ് അബ്ബാസ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലൂടെയാണ് നടൻ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയത്. ചിത്രത്തിലെ മൂസക്കുട്ടി
എന്ന കഥാപാത്രത്തിലൂടെ ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ സജീവമല്ലാത്ത അബ്ബാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വിവരമാണ് പുറത്തുവരുന്നത്. 

‘ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താൻ ഞാൻ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഉടൻ വീട്ടിലെത്തണം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി”, എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം, നിരവധി ആളുകൾ ആണ് നടന് എന്താണ് രോഗം എന്ന് തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

ഓഗസ്റ്റ് 23ന് തന്റെ കണങ്കാലിന് ചെറിയ പരിക്ക് പറ്റിയെന്ന് അബ്ബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഒക്ടോബറിൽ കാൽമുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തുകയാണെന്നും വലതുകാലിന് ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

90കളിൽ പുറത്തിറങ്ങിയ ‘കാതൽ ദേശം’ എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലൂടെ നിരവധി സ്ത്രീ ആരാധകരെ സ്വന്തമാക്കുകയും ഒരു ചോക്ലേറ്റ് ഹീറോ പരിവേഷം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചില സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചും അബ്ബാസ് കയ്യടിനേടിയിരുന്നു. 

ഓട്ടോയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധമെന്ന് പൊലീസ്; കത്തിക്കരിഞ്ഞ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തി

ബംഗളൂരു: മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച്‌ കര്‍ണാടക പൊലീസ്.

സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരുവിലെ കന്‍കനഡി പ്രദേശത്ത് ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റു. സ്‌ഫോടനം നടന്ന ഓട്ടോയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നില്‍ പോകുകയായിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നതായി ചിലര്‍ പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഡ്രൈവറേയും യാത്രക്കാരനേയും നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group