Home Featured ബംഗളുരു :ഹോളി ആഘോഷത്തിനിടെ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍; ലംഘിച്ചാല്‍ കടുത്ത നടപടി

ബംഗളുരു :ഹോളി ആഘോഷത്തിനിടെ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍; ലംഘിച്ചാല്‍ കടുത്ത നടപടി

ബംഗളുരു:ഹോളി ആഘോഷത്തിനിടെ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഹോളിയോടനുബന്ധിച്ച്‌ ദോഷകരമായരീതിയില്‍ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുതെന്നാണ് ബംഗളുരു നഗരത്തിലെ മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പ് നഗരവാസികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

നിറങ്ങള്‍ ഏല്‍ക്കുന്നതുവഴി ത്വക്ക്, വായ, കണ്ണ്, മൂക്ക് എന്നിവയിലൂടെ മൃഗങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഏതെങ്കിലും രാസവസ്തുക്കളോ പ്രകൃതിദത്തമായ നിറമോ വിവിധ തരത്തിലുള്ള അലര്‍ജികള്‍ക്കും ഛര്‍ദികള്‍ക്കും അന്ധതകള്‍ക്കും വരെ കാരണമാകുമെന്ന് വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. ഉമാപതി പറഞ്ഞു. മൃഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അത്തരം നിറങ്ങള്‍ പ്രയോഗിക്കുന്നത് തടയാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു.’കൂടാതെ, 1960-ലെ മൃഗ പീഡന നിയമ(പിസിഎസിടി) പ്രകാരം നിറങ്ങള്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

അത്തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ റിപോര്‍ട് ചെയ്താല്‍, നിയമം നടപ്പിലാക്കുമെന്നും’ അവര്‍ വ്യക്തമാക്കി.വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും പാരമ്ബര്യങ്ങളുടെയും നാടാണ് ഇന്‍ഡ്യ. ആഹ്ലാദവും ആഘോഷവും നിറയ്ക്കുന്ന രാജ്യത്തെ ഉത്സവങ്ങളിലൊന്നാണ് ഹോളി. അടിസ്ഥാനപരമായി നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഇത് തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. പക്ഷേ രാജ്യത്തുടനീളം വ്യത്യസ്തമായ രീതികളിലാണ് ഹോളി ആഘോഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച് 17 മുതല്‍ 18 വരെയാണ് ഹോളി ആഘോഷം.

You may also like

error: Content is protected !!
Join Our WhatsApp Group