Home Featured ബംഗളൂരുവില്‍ മലയാളി യുവതിക്ക് പീഡനം; ബൈക്ക് ടാക്സി സേവന കമ്ബനിക്ക് എതിരെ നടപടിയെടുക്കും

ബംഗളൂരുവില്‍ മലയാളി യുവതിക്ക് പീഡനം; ബൈക്ക് ടാക്സി സേവന കമ്ബനിക്ക് എതിരെ നടപടിയെടുക്കും

ബംഗളൂരു: നഗരത്തില്‍ മലയാളി യുവതി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തില്‍ ബൈക്ക് ടാക്സി സേവന ദാതാക്കളായ ‘റാപിഡോ’ കമ്ബനിക്കെതിരെ പൊലീസ് നടപടിയെടുക്കും.അറസ്റ്റിലായ പ്രതി ബിഹാര്‍ സ്വദേശി ഷിഹാബുദ്ദീന്‍ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറാണെന്നതിനാല്‍, ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെ തൊഴില്‍ നല്‍കിയതിനാണ് കമ്ബനിക്കെതിരായ നടപടി.

പത്തുദിവസം മുമ്ബ് റാപിഡോ കമ്ബനി മാനേജ്മെന്റുമായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റൈഡര്‍മാരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തിയിരുന്നതായും സിറ്റി പൊലീസ് കമീഷണര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു.

എന്നാല്‍, ഇതിന് ഏതാനും ദിവസത്തിനുശേഷമാണ് നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗം അരങ്ങേറിയത്.പ്രസ്തുത സംഭവത്തിന് ഏതാനും മാസംമുമ്ബ് ബന്നാര്‍ഘട്ടയില്‍ അയല്‍വാസിയെ മര്‍ദിച്ച കേസില്‍ ഷിഹാബുദ്ദീന്‍ പ്രതിയായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 324, 341, 506 വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് മലയാളി യുവതി പീഡനത്തിനിരയായത്. നഗരത്തില്‍ ബി.ടി.എം ലേഔട്ടില്‍ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം അര്‍ധരാത്രിയോടെ ഇലക്‌ട്രോണിക് സിറ്റിയിലെ മറ്റൊരു സുഹൃത്തിന്റെ അടുക്കലേക്ക് പോകവേയാണ് യുവതിയെ പ്രതി തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചത്. പെണ്‍കുട്ടി മദ്യപിച്ച്‌ അര്‍ധബോധാവസ്ഥയിലായിരുന്നതിനാല്‍ പ്രതി ഈ സാഹചര്യം മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ സുഹൃത്തായ അറഫാത്ത് ശരീഫിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ച പെണ്‍സുഹൃത്ത് സോണിയയും അറസ്റ്റിലായി. രണ്ടാം പ്രതി ഹുളിമാവ് സ്വദേശിയായ അറഫാത്ത് ശരീഫ് മൊബൈല്‍ കടയിലെ ജീവനക്കാരനാണ്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376 ഡി (കൂട്ട ബലാത്സംഗം) വകുപ്പ് ചേര്‍ത്ത് കേസെടുത്തു. സോണിയക്തെിരെ സെക്ഷന്‍ 34 വകുപ്പും ചേര്‍ത്തിട്ടുണ്ട്.

ശാരീരിക അവശത നേരിട്ട യുവതി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍മാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ച പൊലീസ് പ്രതികളെ വൈകാതെ പിടികൂടുകയായിരുന്നെന്ന് സിറ്റി പൊലീസ് കമീഷണര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ അപലപിച്ച റാപിഡോ കമ്ബനി, ഇരയോട് ക്ഷമാപണം നടത്തുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും അവര്‍ അറിയിച്ചു

മദ്യ ലഹരിയില്‍ കാറോടിച്ച്‌ പരാക്രമം; സ്‌കൂട്ടര്‍ ഇടിച്ചിട്ടു, യുവതിക്കെതിരെ കേസ്

കണ്ണൂര്‍: മാഹിയില്‍ മദ്യലഹരിയില്‍ കാറോടിച്ച്‌ യുവതിയുടെ പരാക്രമം.സ്കൂട്ടര്‍ യാത്രക്കാരായ ദമ്ബതികളെയും മകനെയും ഇടിച്ച്‌ വീഴ്‌ത്തി. വടക്കുമ്ബാട് കൂളിബസാറിലെ റസീനയാണ് [29] മദ്യപിച്ച്‌ വാഹനമോടിച്ച്‌ ബഹളമുണ്ടാക്കിയത്.റസീനക്കെതിരെ പന്തക്കല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്‌ച വൈകിട്ട് 5.30നായിരുന്നു സംഭവം. മദ്യലഹരിയില്‍ പന്തക്കലില്‍ നിന്ന് മാഹിയിലേക്ക് പോകും വഴിയാണ് മുന്നിലെത്തിയ മൂഴിക്കര സ്വദേശികളായ ദമ്ബതികള്‍ സഞ്ചരിച്ച്‌ സ്‌കൂട്ടര്‍ യുവതി ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ യുവതി നാട്ടുകാരെ കൈയേറ്റം ചെയ്‌തു. അപകട കാരണം ആരാഞ്ഞ പാനൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന്‍റെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചു.

മാഹിയില്‍ യുവതി നാട്ടുകാരെ കൈയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പന്തക്കല്‍ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് റസീനക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. സ്‌കൂട്ടറില്‍ നിന്ന് വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group