ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് ആണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.23 കാരിയായ യുവതിയും ഒമ്ബത് മാസം പ്രായമുള്ള കൈക്കുഞ്ഞുമാണ് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. തമിഴ്നാട്ടില്‍ നിന്നും ട്രെയിനില്‍ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു.
കെഎസ്‌ആര്‍ടിസിക്ക് കാക്കിയിലേക്ക് മടക്കം; യൂണിഫോം പരിഷ്‌കരിച്ചു
കെഎസ്‌ആര്‍ടിസിയിലെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി.കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് കൈ ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓഫര്‍കോട്ടും. യൂണിഫോമില്‍ നെയിംബോര്‍ഡും ഉണ്ടാകും. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റര്‍ തുണി കേരള ടെക്‌സ്റ്റൈല്‍ കോര്‍പറേഷൻ കൈമാറി. മെക്കാനിക്കല്‍ ജീവനക്കാര്‍ നീല വസ്ത്രത്തിലേക്ക് മാറും.2015ലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്. യൂണിഫോം തിരിച്ച് കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവായിരുന്നില്ല.