ബെംഗളൂരു : കഴിഞ്ഞവർഷം രാജ്യത്ത് സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണങ്ങൾ ഏറ്റവും കൂടുതലുണ്ടായത് ബെംഗളൂരുവിൽ. 2022-ൽ രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ കൂടുതൽ ആക്രമണം ബെംഗളൂരുവിലാണ്. എട്ട് ആസിഡ് ആക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്തതത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) കണക്കാണിത്.ഡൽഹി (7), അഹമ്മദാബാദ് (5) എന്നിവയാണ് തൊട്ടുപിന്നിലുള്ള നഗരങ്ങൾ. ആസിഡ് ആക്രമണത്തിനായി ശ്രമിച്ചതിന് കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് ഡൽഹിയിലാണ് (7). ബെംഗളൂരുവിൽ മൂന്നു കേസുകളാണ് രജിസ്റ്റർചെയ്തത്.
2022 ഏപ്രിൽ 28-ന് ബെംഗളൂരുവിൽ രാവിലെ ജോലിക്ക് പോവുകയായിരുന്ന 24- കാരിയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചതാണ് ഏവരെയും ഞെട്ടിച്ച കേസ്. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നായിരുന്നു ആസിഡ് ആക്രമണം. യുവാവിനെ പിന്നീട് തിരുവണ്ണാമലൈയിൽനിന്ന് പോലീസ് പിടികൂടി.ഗുരുതരമായി പരിക്കേറ്റ യുവതി ഏറെനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിൽ യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിനൽകി.2022 ജൂൺ 10-നും സമാനമായ രീതിയിൽ മറ്റൊരുയുവതിയുടെ ദേഹത്ത് ആൺസുഹൃത്ത് ആസിഡ് ഒഴിച്ചിരുന്നു.
ട്രെയിനുകളില്‍ ഇനി കിടിലൻ ഷോപ്പിംഗും നടത്താം; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയില്‍വേ
ട്രൈയിനുകളില്‍ അംഗീകൃത കച്ചവടക്കാര്‍ക്ക് സുവര്‍ണാവസരമൊരുക്കി ഇന്ത്യൻ റെയില്‍വേ. ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനൊപ്പം സാധനങ്ങള്‍ വാങ്ങാനും കഴിയും, മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളിലാകും ഈ സംവിധാനം നടപ്പാക്കുക.ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, പത്രമാസികകൾ, പുസ്തകങ്ങൾ, മൊബൈൽ/ലാപ്‌ടോപ്പ് ആക്സസറീസ്, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയ സാധനങ്ങളായിരിക്കും കച്ചവടത്തിനെത്തിക്കുക.
500-ഓളം കച്ചവക്കാർക്കാകും ട്രെയിനുകളിൽ ഇടം നൽകുകയെന്നാണ് വിവരം.മൂന്ന് വർഷത്തേക്കുള്ള ലൈസൻസാണ് കച്ചവടക്കാർക്ക് നൽകുക. പ്രാദേശിക കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മഹരാഷ്‌ട്രയിലെ 74 റെയിൽവേ സ്റ്റേഷനുകളിലായി ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ എന്ന ആശയത്തിലുള്ള 79 സ്റ്റാളുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.ബാഗുകൾ, തുകൽ ഉൽപന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, മുള ഉൽപന്നങ്ങൾ, കോലാപുരി ചെരുപ്പുകൾ, പഴവർഗങ്ങൾ, പപ്പടം, അച്ചാറുകൾ, അഗർബത്തി, സോപ്പ്, ഫിനൈൽ തുടങ്ങി നിരവധി സാധനങ്ങൾ ഈ സ്റ്റാളുകളിൽ നിന്ന് വാങ്ങാം.