ബെംഗളൂരു :പ്രണയം നിരസിച്ചതിന് 24കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സുകതഘട്ടെയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെയാണ് മുൻ സഹപ്രവർത്തകൻ കൂടിയായ നാഗേഷ് (27) ആസിഡ് ഒഴിച്ചത്.
സംഭവശേഷം ഇയാൾ ഒളിവിലാണ്.ഇന്നലെ രാവിലെ യുവതി ഓഫിസിലേക്ക് കോണിപ്പടി കയറുമ്പോഴാണ് നാഗേഷ് കുപ്പിയിൽ കരുതിയ ആസിഡ് മുഖത്തെയ്ക്ക് ഒഴിച്ചത്. ഒഴിഞ്ഞു മാറാൻ ശ്രമിച്ച യുവതിയെ തള്ളി താഴെയിട്ട് ശരീരത്തിലേക്കും ആസിഡ് ഒഴിച്ചു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അതികൃതർ പറഞ്ഞു.നേരത്തെ യുവതിയും നാഗേഷും ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് യുവതി ജോലി മാറിയതിന് ശേഷവും ഇയാൾ ഓഫിസിലെത്തി പ്രണയാഭ്യർഥന നടത്തിയിരുന്നു.
ഇത് നിരസിച്ചതോടെ ഇനിയും വരുമെന്ന് പറഞ്ഞാണ് നാഗേഷ് മടങ്ങിയതെന്ന് സഹപ വർത്തകർ പറഞ്ഞു. പൊലീസ് കേസെടുത്തു.