Home തിരഞ്ഞെടുത്ത വാർത്തകൾ ക്യൂട്ട് ചിരിയോടെ തോക്കില്‍ ബുള്ളറ്റ് നിറയ്ക്കുന്നു; പെട്ടെന്ന് ഉഗ്രശബ്ദം; റീല്‍ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം

ക്യൂട്ട് ചിരിയോടെ തോക്കില്‍ ബുള്ളറ്റ് നിറയ്ക്കുന്നു; പെട്ടെന്ന് ഉഗ്രശബ്ദം; റീല്‍ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം

by ടാർസ്യുസ്

ഡല്‍ഹി: സമൂഹമാധ്യമ റീലിനായി തോക്ക് നിറയ്ക്കുന്നതിന്റെ വിഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു.കിഴക്കൻ ഡല്‍ഹിയിലെ ദല്ലുപുര സ്വദേശിയായ പവൻ കുമാറാണ് നെഞ്ചില്‍ വെടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.പവൻ കുമാറിന്റെ ബന്ധുവും സുഹൃത്തുമായ യുവാവാണ് അപകടകരമായ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയത്. പിസ്റ്റള്‍ നിറച്ച്‌ നെഞ്ചിലേക്ക് ചൂണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെയാണ് വെടിപൊട്ടിയത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഹിമാൻഷു എന്ന ബന്ധുവിന്റെ പേരില്‍ ലൈസൻസുള്ള പിസ്റ്റളാണ് അപകടത്തിന് കാരണമായത്. ഈ തോക്ക് ആദ്യമായി കൈകാര്യം ചെയ്യുകയായിരുന്നു പവൻ കുമാർ.ഗുരുതരമായി പരിക്കേറ്റ പവൻ കുമാറിനെ വസുന്ധര എൻക്ലേവിലെ ധർമ്മശില ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ നെഞ്ചിന്റെ ഇടതുവശത്ത് വെടിയേറ്റ നിലയില്‍ അബോധാവസ്ഥയിലായിരുന്നു യുവാവെന്ന് പോലീസ് അറിയിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.പവൻ കുമാർ സ്വയം നിറയൊഴിക്കുമെന്ന് വിഡിയോ പകർത്തിയ യുവാവിന് അറിയില്ലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ റീല്‍ ചിത്രീകരണത്തിനായി അപകടകരമായ സ്റ്റണ്ടുകള്‍ നടത്തുന്നതിലെ അപകട സാധ്യതകള്‍ ഈ സംഭവം ഒരിക്കല്‍ കൂടി ഓർമ്മിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group