ബെംഗളുരു: ഇരുചക്രവാഹന അപകടങ്ങൾ പെരുകി ഇലക്ട്രാണിക് സിറ്റി മേൽപാലം. അമിത വേഗത്തിലെത്തിയ ബൈക്ക് കൈവരിയിലിടിച്ചു യുവാവ് പാലത്തിൽ നിന്നു താഴേക്ക് വീണു മരിച്ചു.ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ നാഗാർജുന (33) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സുഹൃത്തുക്കളെ കാണാനായി ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം പാലത്തിന്റെ കൈവരിയിൽ ഇടിച്ച ബൈക്കിൽ നിന്ന് നാഗാർജുന 30 അടി താഴ്ചയിലേക്ക് വീഴുകയായിയിരുന്നു. തിരക്കേറിയ ഹൊസൂർ റോഡിൽ വീണ നാഗാർജുന തൽക്ഷണം മരിച്ചു.
ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം വേണം
ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 3 വർഷം മുൻപ് മേൽ പാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കാൻ ട്രാഫിക് പൊലീസ് ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്എഐ) ശുപാർശ ചെയ്തിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.സിൽക്ക് ബോർഡ് മുതൽ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്ത് വരെ 9.98 കിലോമീറ്റർ ദൂരം വരുന്ന പാലത്തിൽ വാഹനങ്ങളുടെ അമിതവേഗമാണു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.
മേൽപാലത്തിൽ വാഹനങ്ങളുടെ പരമാവധി വേഗം 80 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും കാറുകൾ ഉൾപ്പെടെ 100 കിലോമീറ്ററിനു മുകളിൽ വേഗത്തിലാണു പാലത്തിലൂടെ സഞ്ചരിക്കുന്നത്. ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേ ലിമിറ്റഡിനാണ് (ബിഇടിഎൽ) പാലത്തിന്റെ സംരക്ഷണ ചുമതല. ഇരുചക്രവാഹനങ്ങൾക്കും പാലത്തിൽ ടോൾ പിരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബൈക്കിനു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 30 അടി താഴ്ചയിലേക്കു വീണു യുവാവും യുവതിയും മരിച്ചിരുന്നു. വാഹനങ്ങൾ ഇടിച്ചുതകർന്ന കൈവരികളും ഡിവൈഡറുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
പാലത്തിൽ കാഴ്ച കാണാൻ നിൽക്കരുത്
പാലത്തിൽ തകരാറിലായ വാഹനങ്ങൾ മാറ്റിയിടാൻ വേണ്ടി നിർമിച്ച പാർക്കിങ് ബേയിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. നഗരക്കാഴ്ചകൾ കാണുന്നതിനും ഫോട്ടോയുടെക്കുന്നതിനും മറ്റുമായി രാത്രികാലങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തിയിടുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ് ശക്തമാക്കണം. വാഹനങ്ങളുടെ അമിതവേഗം തടയാൻ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യുവാക്കളുടെ സംഘങ്ങൾ ഉൾപ്പെടെ ബെക്ക് വീലി ഉൾപ്പെരട നടത്തുന്നതും പതിവാണ്.
കോടികളുടെ കവര്‍ച്ചയും ആഡംബര ജീവിതവും;ഒടുവിൽ മുഹമ്മദിനെ വലയിലാക്കി കർണാടക പോലീസ്
പയ്യന്നൂര്‍: കോടികളുടെ കവര്‍ച്ച നടത്തി ആഡംബര ജീവിതം നയിക്കുന്ന കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കര്‍ണാടക പോലിസിന്റെ വലയിലായി. ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി കൊല്ലംപറമ്പില്‍ ഹൗസില്‍ കെ.എന്‍ മുഹമ്മദിനെ(43)യാണ് കര്‍ണാടക മാംഗ്ലൂര്‍ കനോജെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കര്‍ണാടകയിലെ വീട്ടില്‍ നിന്നും 75 പവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഈ സ്വര്‍ണം വില്‍പന നടത്താന്‍ പയ്യന്നൂരിലെത്തിച്ചപ്പോഴാണ് മുഹമ്മദ് പിടിയിലായ വിവരം അറിയുന്നത്.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിന് സമീപത്തെ കെട്ടിട സമുച്ഛയത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലാണ് ഇയാള്‍ സ്വര്‍ണം വിറ്റത്. കര്‍ണാടകയില്‍ മോഷണം നടത്തി സ്വര്‍ണം കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ സൂചിപ്പിച്ചിരുന്നു. ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി പോലീസ് അരമണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. മാംഗ്ലൂര്‍ കനോജെ ഇന്‍സ്‌പെക്ടര്‍ ശരണപ്പയുടെ നേതൃത്വത്തില്‍ പത്തോളം പോലിസ് ഉദ്യോഗസ്ഥര്‍ രാവിലെ ഇവിടെ തെളിവെടുപ്പിനായി എത്തി.
2021ല്‍ കര്‍ണാടക-മാംഗ്ലൂര്‍ സിറ്റിയിലെ കനോജ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് 75 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ആഡംബര ജീവിതം നയിക്കുന്ന ഇയാളെ ഒരു വര്‍ഷമായി കര്‍ണാടക പോലീസ് തെരയുകയായിരുന്നു. കണ്ണൂരിലെ കുടിയാന്മല, മട്ടന്നൂര്‍ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകള്‍ക്ക് പുറമെ കേരളത്തില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് കര്‍ണാടകയില്‍ മാത്രം 30 ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുമ്പ് മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പോലീസുകാരന്റെ വീട്ടില്‍ നിന്നും 35 പവന്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.