യാദഗിരി : കര്‍ണാടകയിലെ യാദഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ക്രൂയിസര്‍ ഇടിച്ചുകയറുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ മുനീര്‍ (40), നയമത്ത് (40), റമീസ ബീഗം (50), മുദ്ദത്ത് ഷീര്‍ (12), സുമ്മി (13) എന്നിവരാണ് മരിച്ചത്.
ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലെ വെലഗോഡു ഗ്രാമത്തിലെ താമസക്കാരായ ഇവര്‍ കലബുറഗിയില്‍ നടക്കുന്ന ദര്‍ഗ ഉറൂസ് മേളയില്‍ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ യാത്ര ചെയ്‌തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ 13 പേരെയും യാദഗിരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സൈദാപൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു :ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ കര്‍സോഗില്‍ ഹിമാചല്‍ ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ (എച്ച്‌ആര്‍ടിസി) ബസ് കൊക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞും, കണ്ടക്‌ടറുമാണ് മരിച്ചത്. അപകടത്തില്‍ 12ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 47 യാത്രക്കാരുമായി പോയ ബസ് റോഡില്‍ നിന്ന് 300 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ബസിന്‍റെ വാതിലുകള്‍ പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്.
ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം:യാത്രക്കിടെ ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വട്ടിചെരുകുരുവില്‍ ഇന്നലെയാണ് അപകടം ഉണ്ടായത്. ട്രാക്‌ടര്‍ തലകീഴായി മറിഞ്ഞ് കനാലില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊണ്ടേപ്പാട് ഗ്രാമത്തിലെ താമസക്കാരായ നാഗമ്മ, മേരമ്മ, രത്‌നകുമാരി, നിര്‍മല, സുഹാസിനി, ഝാൻസിറാണി, സലോമി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും ഒരാള്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
എഐ ക്യാമറ ആദ്യ ദിനം ‘പണി’ കിട്ടിയവരുടെ കണക്ക് പുറത്ത്, 28891 നിയമലംഘനം പിടികൂടി, നോട്ടീസ് ഉടനെത്തും
തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.