Home Featured കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു

കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു

മാനന്തവാടി: കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ വയനാട് കമ്ബളക്കാട് സ്വദേശിയായ അജ്മല്‍ (20) ആണ്.ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കല്‍പ്പറ്റ സ്വദേശിയാണന്നാണ് വിവരം. കര്‍ണാടകത്തില്‍നിന്ന് ഉള്ളിയും സവാളയും എടുത്ത് മടങ്ങിവരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കര്‍ണാടക മില്‍ക്ക് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുത്തന്നൂരിന് സമീപം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. കര്‍ണാടക പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

വീണ്ടും ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; ഗൃഹനാഥന്‍ മരിച്ചു; ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഗുരുതര പരിക്ക്

തെലങ്കാനയില്‍ വീണ്ടും ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടം റിപ്പോര്‍ട്ട് ചെയ്തു. വിജയവാഡയിലാണ് സംഭവം. ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന്‍ മരിച്ചു. ശിവകുമാര്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ ശിവകുമാറിന്‍റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ബാറ്ററി പൊട്ടിത്തെറിച്ചതോടെ ശിവകുമാറിനും ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി അവരെ നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാര്‍ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്‍റെ ഭാര്യയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചയാണ് ശിവകുമാര്‍ ഇലക്‌ട്രിക് സ്കൂട്ടര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏതു കമ്ബനിയുടേതാണ് സ്കൂട്ടര്‍ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ തെലുങ്ക് സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഏപ്രില്‍ 19 ന് ഇലക്‌ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ 80 വയസ്സുള്ള ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

– പതിനേഴുകാരിയെ പിതാവും സഹോദരനും ചേര്‍ന്ന് കഴുത്തുഞെരിച്ച്‌ കൊന്നു

ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടിലാണ് സംഭവം. സംഭവത്തില്‍ ബി.രാമസ്വാമി (80) മരിച്ചു, രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ബി. പ്രകാശിനും മകള്‍ കമലമ്മയ്ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സംഭവത്തില്‍ പ്യുവര്‍ ഇവിക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമായത്) പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രാദേശിക അധികാരികളുമായി സഹകരിക്കുന്നതായും ഉപയോക്താവില്‍ നിന്ന് വിശദാംശങ്ങള്‍ തേടുന്നതായും പ്യുവര്‍ ഇവി പ്രസ്താവന ഇറക്കി.

രാജ്യത്ത് ഇത്തരം സംഭവങ്ങളുടെ ഒരു പരമ്ബര ബാറ്ററികളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് ചില നിര്‍മ്മാതാക്കളുടെ മൂന്ന് പ്യുവര്‍ ഇവി സ്കൂട്ടറുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളില്‍ തീപിടിത്തമുണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group