Home Featured ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ അമിത വേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി; 7 സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം.

ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ അമിത വേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി; 7 സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം.

ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ ഇന്ന് (സെപ്‌റ്റംബര്‍ 11) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ 7 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം അമിത വേഗത്തിലെത്തിയ ലോറി നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിക്കുകയും പിന്നീട് റോഡരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞുകയറുകയുമായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശികളായ മീര, ദേവനായി, ചേറ്റമ്മാള്‍, ദേവകി, സാവിത്രി, കലാവതി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.സ്ത്രീകള്‍ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് മടങ്ങവെയാണ് ദാരുണ സംഭവം. ബെംഗളൂരു-ചെന്നൈ ദേശീയ പാതയില്‍ ചണ്ടിയൂരിന് സമീപം നാട്ടാംപള്ളിയില്‍ വച്ച്‌ തിരുപ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാന്‍ പഞ്ചറായിരുന്നു.

പിന്നാലെ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി റോഡരികില്‍ ഇരുന്നു. ഈ സമയം അമിത വേഗത്തിലെത്തിയ മിനി ലോറി വാനില്‍ ഇടിക്കുകയും പിന്നാലെ റോഡരികില്‍ ഇരിക്കുകയായിരുന്ന സ്‌ത്രീകള്‍ക്ക് മേല്‍ പാഞ്ഞുകയറുകയും ആയിരുന്നു. ഏഴ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ ഉള്‍പ്പടെ 10 പേരെ പരിസരവാസികള്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ വാണിയമ്ബാടി, നാട്രംപള്ളി, തിരുപ്പത്തൂര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വെല്ലൂര്‍, കൃഷ്‌ണഗിരി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി.

അപകട വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുപ്പത്തൂര്‍, വാണിയമ്ബാടി ആശുപത്രികളിലേക്ക് മാറ്റി.സെപ്‌റ്റംബര്‍ എട്ടിനാണ് അമ്ബട്ടൂരിന് സമീപമുള്ള ഓണഗുട്ട ഗ്രാമത്തില്‍ നിന്ന് 45 പേര്‍ അടങ്ങുന്ന സംഘം കര്‍ണാടകയിലെ ധര്‍മസ്ഥലയിലേക്ക് രണ്ടു വാനുകളിലായി യാത്ര പോയത്. മടക്കയാത്രയിലാണ് ഈ ദാരുണ സംഭവം. അപകടം നടന്ന പ്രദേശത്ത് വെളിച്ചം ഉണ്ടായിരുന്നില്ല എന്നും ഇരുട്ടില്‍ ലോറി ഡ്രൈവര്‍ക്ക് വാന്‍ നിര്‍ത്തിയിട്ടത് കാണാന്‍ സാധിച്ചില്ല എന്നുമാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് എല്ലാവർക്കും ഒരേ അവകാശങ്ങൾ: സിദ്ധരാമയ്യ

ബെംഗളൂരു ∙ രാജ്യത്ത് എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടെ കഴിയാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാവർക്കും ഒരേ അവകാശങ്ങളാണുള്ളത്. എല്ലാ മതസ്ഥർക്കും സംസ്ഥാനത്ത് സമാധാനപൂർണമായ ജീവിതം ഉറപ്പുവരുത്താൻ കോൺഗ്രസ് സർക്കാർ ബാധ്യസ്ഥരാണെന്നും സിദ്ധരാമയ്യ പറഞ്ഞു. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) സുവർണ ജൂബിലിയുടെ ഭാഗമായുള്ള ‘സംവിധാൻ യാത്ര’യുടെ സമാപനവും കർണാടക സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബ്ദുൽ ഹമീദ് മുസല്യാർ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ മുഖ്യപ്രഭാഷണം നടത്തി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, നിയമസഭാ സ്പീക്കർ യു.ടി.ഖാദർ, മന്ത്രി സമീർ അഹമ്മദ് ഖാൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം, കർണാടക പിസിസി വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ്, എൻ.എ.ഹാരിസ് എംഎൽഎ, ടി.എൻ.പ്രതാപൻ എംപി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കർണാടക മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, വഖഫ് ബോർഡ് ചെയർമാൻ അൻവർ പാഷ, ഫസൽ കോയമ്മ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസം, ആത്മീയത വിഷയങ്ങളിൽ പൊൻമള അബ്ദുൽ ഖാദർ മുസല്യാർ, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, തലക്കാട് ചിക്കരഞ്ജെ ഗൗഡ, എസ്.പി.ഹംസ സഖാഫി, എച്ച്.ഐ.ഇബ്രാഹിം മഅദനി, ജി.എം.സഖാഫി, എൻ.കെ.എം.ശാഫി സഅദി എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ശ്രീനഗറിൽ തുടങ്ങിയ സംവിധാൻ യാത്ര 20 സംസ്ഥാനങ്ങൾ പിന്നിട്ടാണ് ബെംഗളൂരുവിൽ സമാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group