ബെംഗളൂരു : മാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണം കൊഡഗ് ജില്ലാ ഭരണകൂടം ജനുവരി 19 വരെ നിരോധിച്ചിരുന്നു. എന്നാൽ ഇന്നുമുതൽ വാരാന്ത്യ കർഫ്യുവിൽ സംസ്ഥാനത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. മെഡിക്കൽ എമർജൻസി ഒഴികെയുള്ള വാഹനങ്ങൾ കടത്തി വിടില്ല എന്നാണ് അധികൃതർ പറയുന്നത്. നിരവധി യാത്രക്കാരാണ് ചെക്പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത്.