ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാഗർകോവില്‍ വഴി തിരുവനന്തപുരത്തേ ക്കുള്ള കേരള ആർടിസിയുടെ എസി ഗജരാജ സ്ലീപ്പർ ബസ് ഇനിമുതല്‍ പ്രതിദിന സർവീസ് നടത്തും.നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തില്‍പെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു.എല്ലാ ദിവസവും വൈകിട്ട് 7ന് സാറ്റലൈറ്റ് ടെർമിനലില്‍നിന്നു പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കല്‍, ദിണ്ഡിഗല്‍, തിരുനെല്‍വേലി, നാഗർകോവില്‍, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. കണിയാപുരത്തുനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് രാവിലെ 8.30നു ബെംഗളൂരുവിലെത്തിച്ചേരും.
ബെംഗളൂരുവില്‍ നിന്നും നാഗര്‍കോവില്‍ വഴി തിരുവനന്തപുരം എസി ഗജരാജ സ്ലീപ്പര്‍ ഇനിമുതല്‍ പ്രതിദിന സര്‍വീസ്
previous post