Home Featured ആവേശം തെലുങ്ക് റീമേക്ക്; രംഗണ്ണനായി ബാലയ്യ എത്തും

ആവേശം തെലുങ്ക് റീമേക്ക്; രംഗണ്ണനായി ബാലയ്യ എത്തും

ഫഹദ് ഫാസിൽ- ജിതു മാധവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആവേശം’ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫഹദ് അവിസ്മരണീയമാക്കിയ രംഗ എന്ന കഥാപാത്രമായി നന്ദമൂരി ബാലകൃഷ്ണ എത്തുമെന്നാണ് പറയുന്നത്. ഹരീഷ് ശങ്കർ ആൺ ചിത്രം സംവിധാനം ചെയ്യുന്നത്.റീമേക്ക് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹരീഷ് ശങ്കർ.

രംഗണ്ണനായി ബാലയ്യ എത്തുമെന്ന് വന്നതോടുകൂടി സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും ഉയർന്നുവരുന്നുണ്ട്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ആവേശത്തിലെ രംഗയെ പ്രേക്ഷകരും നിരൂപകരും കണക്കാക്കുന്നത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ഡ്രൈ ഡേയിൽ ഇളവിന് ശിപാർഷ

സംസ്ഥാനത്തെ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താൻ ശിപാർശ. ഡ്രൈ ഡേയിലെ മദ്യ വിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടില്‍ ശിപാർശ നല്‍കിയത്.ഒന്നാം തീയതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറൻസുകള്‍, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും. മദ്യ വിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും.ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടില്‍ വ്യക്തമാക്കുന്നത്.

ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയതി മദ്യ വിതരണത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സംസ്ഥാനത്തെ ബാർ ഉടമകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തില്‍ സർക്കാർ സ്വീകരിച്ചത്.സി പി എമ്മിലെയും മുന്നണിയിലെയും ചർച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടലാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം. മദ്യ ഉപഭോഗം നിയന്ത്രിക്കാൻ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാർഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group