ബെംഗളൂരു, :ഡൽഹിക്കും പഞ്ചാബിനും പിന്നാലെ കർണാടകയിൽ ശക്തമായ സാന്നിധ്യംമാകാൻ കരുനീക്കവുമായി ആം ആദ്മി പാർട്ടി (എഎപി). പാർട്ടി.
അധികാരത്തിലേറുന്ന മൂന്നാമത്തെ സംസ്ഥാനം കർണാടകയാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.കർണാടക രാജ്യ റൈത്തറ സംഘം (കെആർആർഎസ്) ബെംഗളൂരുവിൽ സംഘടിപ്പിച്ച് കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
.അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നൂടിയായി കാർഷിക സംഘടനകളുടെ പിന്തുണയോടെ എഎപി നടത്തുന്ന പടയൊരുക്കത്തിന്റെ ഭാഗം കൂടിയായിരുന്നു റാലി.
കരാറുകാർ ആരോപിക്കുന്നതു പോലുള്ള 40% കമ്മിഷൻ സർക്കാരിനെ താഴെയിറക്കാൻ കർഷകർ പിന്തുണയ്ക്കണമെന്നും ഡൽഹിയിലേതു പോലെ കർണാടകയിൽ നിന്നും അഴിമതി തുടച്ചു നീക്കാൻ അവസരം ഒരുക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.
ലഖിംപൂർ കലാപത്തിന്റെ പശ്ചാത്തലത്തിലെ ബിജെപിയെ ഗുണ്ടകളുടെ പാർട്ടിയെന്നും കേജരിവാൾ പരാമർശിച്ചു.തുടർന്ന് കെആർആർഎസ് നേതാവ് കോടിഹള്ളി ചന്ദ്രശേഖർ എഎപിയിൽ ചേർന്നു. 4ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ റെയിൽവേ എഡിജിപി ഭാസ്കർ റാവു എഎപിയുടെ ഭാഗമായിരുന്നു.