Home Featured ബെംഗളൂരു: പത്തിന പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടിയുടെ ‘ഗ്യാരന്റി കാർഡ്

ബെംഗളൂരു: പത്തിന പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടിയുടെ ‘ഗ്യാരന്റി കാർഡ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്നതിന് പിന്നാലെ പാർട്ടിയുടെ പത്തിനവാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരന്റി കാർഡ്’ പുറത്തിറക്കി ആം ആദ്മി പാർട്ടി. സ്ത്രീകൾക്ക് 33 ശതമാനം ജോലിസംവരണം, സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്നവയാണ് എ.എ.പി.യുടെ ഗ്യാരന്റി കാർഡ്.പാർട്ടി അധികാരത്തിലെത്തിയാൽ തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപവീതം നൽകുമെന്നും ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾക്ക് സമാനമായി കർണാടകത്തിലും ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും സർക്കാർ സ്കൂളുകൾ നവീകരിക്കുമെന്നും വാഗ്ദാനമുണ്ട്.

അഴിമതിരഹിത ഭരണം, 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്കരണം, ഒരോവർഷവും രണ്ടുലക്ഷം തൊഴിലവസരങ്ങൾ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ, കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻനടപടികൾ, സാമൂഹികക്ഷേമ പെൻഷനുകളുടെ വർധന, തദ്ദേശീയർക്ക് 80 ശതമാനം തൊഴിൽസംവരണം തുടങ്ങിയവയാണ് പാർട്ടിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.വിദ്യാഭ്യാസമേഖലയുടെ നവീകരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും സ്വകാര്യ സ്കൂളുകളുടെ ഫീസ് നിശ്ചയിക്കാൻ പ്രത്യേകസമിതി രൂപവത്കരിക്കുമെന്നും ഗാരന്റി കാർഡിൽ പറയുന്നു.

കർഷരുടെക്ഷേമം മുൻനിർത്തി സംസ്ഥാനത്തെ കാർഷികനിയമങ്ങൾ പൂർണമായും പിൻവലിക്കും കാർഷികോത്പന്നങ്ങൾക്ക് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിനുസരിച്ചുള്ള താങ്ങുവിലനൽകും എന്നിവയാണ് കർഷകർക്ക് വേണ്ടിയുള്ള മറ്റ് പ്രഖ്യാപനങ്ങൾ.സംസ്ഥാനത്തെ 224 സീറ്റുകളിലും ഇത്തവണ എ.എ.പി. മത്സരിക്കും. പഞ്ചാബിൽ അധികാരംപിടിച്ചതിന് പിന്നാലെ കർണാടകത്തിലും സാന്നിധ്യമറിയിക്കുകയാണ് എ.എ.പി. ലക്ഷ്യമിടുന്നത്.2018-ൽ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലയിൽ ഏതാനുംസീറ്റുകളിൽ മത്സരിച്ചതൊഴിച്ചാൽ കാര്യമായ ചലനങ്ങളൊന്നും പാർട്ടി സൃഷ്ടിച്ചിരുന്നില്ല.ഇതിൽനിന്ന് വ്യത്യസ്തമായി വൻതോതിലുള്ള പ്രചാരണപരിപാടികളും ഇത്തവണ എ.എ.പി. ആസൂത്രണം ചെയ്യുന്നുണ്ട്.

ഏപ്രിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും.

എന്റെ അനിയത്തിക്ക് ഉപയോഗിക്കേണ്ട യൂണിഫോമാണ് ദയവായി ചായം എറിയരുതെന്ന് കരഞ്ഞപേക്ഷിച്ച്‌ പെണ്‍കുട്ടി

പരീക്ഷ കഴിഞ്ഞ് നീണ്ട അവധിയിലേക്ക് പോകുന്നതിന് മുമ്ബുള്ള സ്‌കൂള്‍ ദിവസം വിദ്യാര്‍ത്ഥികള്‍ വലിയ ആഘോഷം നടത്താറുണ്ട്.രണ്ട് മാസം കൂട്ടുകാരെ പിരിഞ്ഞ് ഇരിക്കേണ്ടി വരുന്നതിന്റെ വിഷമത്തില്‍ നിന്നാണ് പലരും അവസാന ദിനം ആഘോഷമാക്കി മാറ്റുന്നത്. ഇത്തരം ആഘോഷങ്ങളിലായിരിക്കും പലപ്പോഴും സഹപാഠികളുടെ സങ്കടക്കഥള്‍ മറ്റുള്ളവരറിയുന്നത്.

അന്ന് വരെ ചിരിച്ചും കളിച്ചും കൂടെ നടക്കുന്ന കൂട്ടുകാരില്‍ പലരും വലിയ സങ്കടങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ച്‌ നടക്കുന്നവരാണ് നടക്കുന്നവരാണെന്ന് മനസ്സിലാകാന്‍ ഏറെ വൈകും എന്നതാണ് യാഥാര്‍ത്ഥ്യം.അത്തരത്തിലുള്ള ഒരു സംഭവമാണ് മലപ്പുറത്ത് കാളികാവിലും കഴിഞ്ഞ ദിവസം ഉണ്ടായത്. മലയോര പ്രദേശത്തെ പ്രധാന സ്‌കൂളില്‍ അവസാനദിവസത്തെ പരീക്ഷയും കഴിഞ്ഞ് ആഘോഷത്തിനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം കുട്ടികള്‍ അമ്ബലക്കുന്ന് മൈതാനിയിലേക്ക് പോകുന്നു.

എല്ലാവരുടേയും മനസില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് ആഘോഷപൂര്‍വ്വം പിരിയാം എന്ന ചിന്ത മാത്രം.പിരിയുന്ന ദിവസം അവിസ്മരണീയമാക്കാന്‍ ഇനി ഒരിക്കലും ഉപയോഗിക്കേണ്ടതില്ലാത്ത യൂണിഫോമുകളില്‍ പരസ്പരം ഒപ്പുവെച്ചും ദേഹത്ത് ചായം പൂശിയും പുസ്തകങ്ങള്‍ കീറിയെറിഞ്ഞുമുള്ള ആഘോഷം മൈതാനത്ത് കൊഴുക്കുകയാണ്. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ മൈതാനത്ത് വെച്ച്‌ പരസ്പരം ചായം വാരിത്തേക്കാനും യൂണിഫോമുകളില്‍ ഒപ്പ് ചാര്‍ത്താനും തുടങ്ങിയപ്പോഴാണ് അവര്‍ക്കിടയില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്.

അവള്‍ കൈകൂപ്പി കരഞ്ഞു കൊണ്ട് കൂട്ടുകാരോട് പറഞ്ഞു, ‘എന്റെ വീട്ടില്‍ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്’. സംഭവസ്ഥലത്തെ ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിക്കാതെ ഇടപെട്ടു. അവര്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിര്‍ത്തി പെണ്‍കുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group