ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ പതിനഞ്ചു വർഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം. 250 കോർപ്പറേഷനിൽ 134 സീറ്റു നേടിയാണ് എഎപി ഭരണം പിടിച്ചെടുത്തത്. ബിജെപി 104 സീറ്റിൽ ജയിച്ചു. കോൺഗ്രസിന് ഒൻപതു സീറ്റു നേടാനേ കഴിഞ്ഞുള്ളൂ.2007 മുതൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയെപിന്നിലാക്കിയാണ്, സംസ്ഥാനത്തെ ഭരണകക്ഷിയായ ആംആദ്മി പാർട്ടിയുടെ മുന്നേറ്റം.
മൂന്നു കോർപ്പറേഷനുകളായി നിന്നിരുന്ന, ദേശീയ തലസ്ഥാന പ്രദേശത്തെ പ്രാദേശിക ഭരണസംവിധാനത്തെ ലയിപ്പിച്ചതിനു ശേഷം നടക്കുന്നആദ്യ തെരഞ്ഞെടുപ്പാണിത്.ഉച്ചയ്ക്കു മുമ്ബായി തന്നെ ഭരണം ഉറപ്പിച്ചതോടെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി. പാട്ടും നൃത്തവുമായി വൻആഘോഷത്തോടെയാണ് വിജയത്തെ പാർട്ടിപ്രവർത്തകർ വരവേറ്റത്.
പാർട്ടിയെ ഭരണം ഏൽപ്പിച്ച ഡൽഹി ജനതയ്ക്കു നന്ദി അറിയിക്കുന്നതായി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെണ്ണലിൽ തുടക്കത്തിൽ ബിജെപിമുന്നേറ്റമുണ്ടാക്കിയെങ്കിലും പിന്നീട് ലീഡ് നേടിയ ആംആദ്മി ഒരു ഘട്ടത്തിലും പിന്നിലേക്കു പോയില്ല. അതേസമയം എക്സിറ്റ് പോളുകൾ പ്രവചിച്ച വിധത്തിൽ വൻ തകർച്ച ഒഴിവാക്കാൻ ബിജെപിക്കായി.
പാർസലുകളിൽ സംശയങ്ങളുണ്ടെങ്കിൽ വിവരം തരണം: കൊറിയർ സർവീസുകാർക്ക് എക്‌സൈസ് നിർദേശം
തിരുവനന്തപുരം: ലഹരിക്കടത്ത് തടയുന്നതിനായി കൊറിയര്‍ സര്‍വീസുകാര്‍ക്ക് എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശം. സ്ഥിരമായി പാര്‍സലുകള്‍ വരുന്ന മേല്‍വിലാസങ്ങള്‍ നിരീക്ഷിക്കണമെന്നുള്‍പ്പെടുള്ള നിര്‍ദേശമാണ് നല്‍കിയിയത്. കൊറിയര്‍ സര്‍വീസിനെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കൊറിയര്‍ സര്‍വീസിലൂടെ ലഹരി കടത്തിയ സംഭവമുണ്ടായിരുന്നു.
ഇതിന്റ പശ്ചാത്തലത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കൊറിയര്‍ സര്‍വീസ് വ്യാപകമായിലഹരിക്കടത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. നിരന്തരമായി പാര്‍സല്‍ വരാന്‍ സാധ്യതയില്ലാത്ത മേല്‍വിലാസങ്ങളിലേക്ക് പാര്‍സല്‍ വരുന്നത് നിരീക്ഷിക്കണമെന്നും കൊറിയര്‍ കൈപ്പറ്റാന്‍ വരുന്നവരില്‍ സംശയമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നുമുള്ള നിര്‍ദേശമാണ് എക്‌സൈസ് നല്‍കിയിരിക്കുന്നത്.
പാര്‍സലുകള്‍ തുറന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഒരു ജാഗ്രത വേണമെന്നും എക്‌സൈസ് വ്യക്തമാക്കി. കൊറിയര്‍ സര്‍വീസുകാരുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി.