Home Featured ഹനുമാൻ ടീസറിന് പിന്നാലെ ആദിപുരുഷിന് ട്രോളുകളുടെ പെരുമഴ!!

ഹനുമാൻ ടീസറിന് പിന്നാലെ ആദിപുരുഷിന് ട്രോളുകളുടെ പെരുമഴ!!

തെലുങ്ക് താരം തേജ സജ്ജ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് ഹനുമാൻ കഴിഞ്ഞ ദിവസമാണ് സിനിയുടെ ടീസർ റിലീസ് ചെയ്തത്.ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് ഹനുമാൻ പറയുന്നത്. എന്നാൽ ‘ഹനുമാന്റെ’ ടീസർ റിലീസിന് പിന്നാലെ വീണ്ടും ട്രോളുകളിൽ നിറയുന്നത് പ്രഭാസിന്റെ ആദിപുരുഷാണ്. രണ്ട് സിനിമകളുടെയും വിഎഫ്എക്സ് ക്വാളിറ്റിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

തെലുങ്ക് ചിത്രമായ ഹനുമാൻ പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്. വെറും 50 കോടിയിൽ താഴെ മാത്രമാണ് ഹനുമാന്റെ ബജറ്റ് എന്നാൽ 500 കോടി ബജറ്റിൽ ഒരുങ്ങിയ ആദിപുരുഷിനേക്കാൾ എത്രയോ ഭേദമെന്നാണ് പ്രേക്ഷകർ പറയുന്നത് .സോഷ്യൽ മീഡിയയിൽ ആദിപുഷ് സംവിധായകൻ ഓം റൗത്തിന്റെയും ഹനുമാന്റെ സംവിധായകനായ പ്രശാന്ത് വർമ്മയുടെയും ട്രോളുകളും മീമുകളും നിറഞ്ഞിരിക്കുകയാണ്.

മികച്ച ദൃശ്യാനുഭവം നൽകുന്നതിനായി ആദിപുരുഷിന്റെ റിലീസ് മാറ്റുകയാണെന്ന് സംവിധായകൻ ഓം റൗത്ത് നേരത്തെ അറിയിച്ചിരുന്നു. ആദിപുരുഷ് 2023 ജൂൺ 16ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേ സമയം ഹനുമാൻ തെലുങ്ക്, കന്നട, മലയാളം,തമിഴ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസിനെത്തുന്നതാണ്.പ്രേംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് ഹനുമാൻ നിർമിക്കുന്നത്.

ബെംഗളൂരു:2 ലക്ഷം നിയമനങ്ങൾ ഉടനുണ്ടാവുമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ

ബെംഗളൂരു: ഐടി സേവന വ്യവസായം വളർച്ച തുടരുമെന്നും, ഉടൻ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ. ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെയാണ് ക്രിസ് ഗോപാലകൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്.‘ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വർഷങ്ങളിൽ വർധിക്കും.

ആഗോള സമ്പദ്‌ വ്യവസ്ഥയിലെ ഉയർച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് ഉയർച്ച താഴ്‌ചകൾ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ കൃത്യമായി നേരിടുമെന്ന് പറയുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത് തന്നെ ഐടി മേഖല കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ക്രിസ് ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.

‘ഐടി മേഖല 8 മുതൽ 10 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇത് ചെറിയ വളർച്ചയല്ല. ഐടി വ്യവസായത്തിന് ഇത് വളരെ ആവേശകരമായ കാലഘട്ടമാണ്. അടുത്ത 25 വർഷം കഴിഞ്ഞ കാലഘട്ടത്തേക്കാൾ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഐടി മേഖലയും, രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും കോവിഡ് കാലത്ത് സ്വീകരിച്ച നിലപാട് ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഇടയിൽ വലിയ സ്വീകാര്യതയ്ക്ക് ഇടയാക്കിയിട്ടുണ്ട്,’ ക്രിസ് ഗോപാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group