ബെംഗളുരു: യെലഹങ്കയിൽ പച്ചക്കറി കച്ചവടക്കാരിയായ പർവതമ്മ യുടെ മകൻ ഭരത്കുമാറിനെ 2016ലാണു കാണാതായത്. അന്നു ഭരതിനു പ്രായം 13. സംസാരശേഷിയില്ലാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയെങ്കിലും പൊലീസിനു കണ്ടെത്താനായില്ല. 10 മാസത്തിനു ശേഷം ഭരത് എങ്ങനെയോ മഹാരാഷ്ട്രയിലെ നാഗ്പുർ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ കറങ്ങിത്തിരിയുന്നതു കണ്ട് ഒരു പൊലീസുകാരൻ ഇടപെട്ട് ബാലമന്ദിരത്തിലാക്കി.അവിടെ കഴിയുന്നതിനിടെ ഈ ജനുവരിയിൽ ആധാർ കാർഡിനായി വിരലടയാളം കൊടുത്തതാണു വീണ്ടും വീട്ടി ലേക്കുള്ള വഴി തുറന്നത്.ഇതും ബെംഗളൂരുവിലെ ഒരു കാർഡിലെ വിരലടയാളവും ഒന്നാണെന്ന് ആധാർ ഉദ്യോഗ സ്ഥർ കണ്ടെത്തി. തുടർന്ന് കർണാടക പൊലീസ് മുഖേന പർവതമ്മയെ അറിയിച്ചതോടെ അവർ നാഗ്പൂരിലെത്തി മക നെ തിരിച്ചറിഞ്ഞു.