അബുദാബി: 2022 ഒക്ടോബര്‍ 30 മുതല്‍ ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി A380 വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇതോടെ ബാംഗ്ലൂര്‍ കെമ്ബഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് A380 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്ന ആദ്യത്തെ വിമാന കമ്ബനിയായി എമിറേറ്റ്‌സ് മാറും. ലോകത്തെ തന്നെ ഏറ്റവും വലിയ കൊമേര്‍ഷ്യല്‍ യാത്രാവിമാനമാണ് A380. ദുബായ് – മുംബൈ റൂട്ടില്‍ എമിറേറ്റ്‌സ് നിലവില്‍ A380 വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം, എമിറേറ്റ്സ് എയര്‍ലൈന്‍സ് നേരത്തെ ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ബുര്‍ജ് ഖലീഫയില്‍ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉള്‍പ്പടെയുള്ള ഓഫറുകളാണ് കമ്ബനി പ്രഖ്യാപിച്ചിരുന്നത്.
ദുബായ് ഫൗണ്ടന്‍ ബോര്‍ഡ് വാക്ക്, തുടങ്ങിയവ കാണാനും ടിക്കറ്റുകള്‍ നല്‍കും. ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുക. ഓരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്ക് വ്യത്യാസം ഉണ്ടാകാമെന്നും ഇതു വെബ്സൈറ്റില്‍ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അറിയിച്ചിരുന്നു.
മദ്യവുമായി കെ സ്വിഫ്റ്റ് ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ മാഹിയില്‍ നിന്നുള്ള മദ്യവുമായി അറസ്റ്റില്‍.കണ്ണൂര്‍ ഡിപ്പോയില്‍ മദ്യപിച്ചെത്തിയ കെ സ്വിഫ്റ്റ് ഡ്രൈവറെയാണ് മാഹി മദ്യം കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശി എസ്.ഷിജുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ ആണ് ആറു കുപ്പി മാഹി മദ്യം കണ്ടെത്തിയത്.