ബംഗളൂരു: വീടിന് സമീപം കുറച്ച് യുവാക്കളുടെ പൂവാല ശല്യവും, പുകവലിയും നടത്തുന്നതിനെ എതിർത്ത 19 കാരനായ ആനിമേഷൻ വിദ്യാർത്ഥി വെള്ളിയാഴ്ച മഗഡി റോഡിലെ കെപി അഗ്രഹാരയിലാണ് വെട്ടേറ്റു മരിച്ചത്.ജയനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അനിമേഷൻ പഠിക്കുകയും ഒഴിവുസമയങ്ങളിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയും ചെയ്തിരുന്ന തോമസ് കെ ആണ് കൊല്ലപ്പെട്ടത്. “തോമസിന്റെ അച്ഛൻ കുമാർ വളരെക്കാലം മുമ്പ് മരിച്ചു, അമ്മ തന്റെ മൂന്ന് കുട്ടികളെയും വിട്ട് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. തോമസ്, ആണ് ജ്യേഷ്ഠൻ.വിജയ് ഡാനിയലും സഹോദരി നാൻസിയും അവരുടെ അമ്മായിയോടൊപ്പമാണ് താമസിച്ചിരുന്നത്, ”ഒരു കുടുംബാംഗം പറഞ്ഞു.വിജയനഗറിലെ അത്തിഗുപ്പെ സ്വദേശികളായ സൂരി, ഇളയ സഹോദരൻ ചന്ദൻ എന്നിവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. രാത്രി 8 മണിയോടെ സംഭവം നടക്കുമ്പോൾ സൂരിയും ചന്ദനും ചില സുഹൃത്തുക്കൾക്കൊപ്പമായിരുന്നു.ചന്ദനും സൂരിയും പലപ്പോഴും തോമസിന്റെ വീടിന് സമീപം വന്ന് പെൺകുട്ടികളെ ശല്യപെടുത്തുകയും, പുകവലിയിലും ഏർപ്പെടാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തോമസ് ഇതിനെ എതിർത്തതോടെ രൂക്ഷമായ തർക്കങ്ങൾ ഉണ്ടായി. അടുത്തിടെ തോമസിന്റെ സുഹൃത്തായ ലക്ഷ്മികാന്തിന്റെ സഹോദരിയെ ചന്ദനും സൂരിയും പരിഹസിച്ചിരുന്നു.രണ്ടു പേരോടും പറഞ്ഞു മടുത്ത തോമസ് ഇരുവരിടെയും പിതാവിനെ കണ്ടു പരാതി പറഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസിനെ പൈപ്പ് ലൈൻ റോഡിന് സമീപം വെച്ച് സൂരിയും ചന്ദനും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ ഇയാൾ സമീപത്തെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.
ബംഗളുരു: വീടിനു സമീപം പുകവലിയും പൂവാല ശല്യവും എതിർത്തതിനെ യുവാവിനെ കൊലപ്പെടുത്തി
previous post