Home Featured വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം

വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്.ഇടപ്പള്ളിയിലെ പെയിന്റ് കമ്ബനിയിലെ ജീവനക്കാരനാണ് രാജേഷ്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അമല്‍ പച്ചാടിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് അമല്‍. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

അമലും സുഹൃത്ത് സറബ്ജോതി സിങ്ങുമാണ് ഒഴുക്കില്‍പ്പെട്ടത്. സറബ്ജോതി സിങ്ങിനെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി പവര്‍ ഹൗസിന് സമീപം പുഴയിലെത്തിയിരുന്നത്.

ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഇവര്‍ വയനാട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് തുഷാരഗിരിയിലെത്തിയത്. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്‌സ്, സ്‌കൂബ ടീം, സന്നദ്ധസംഘടനകളുടെ പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ എന്നിവര്‍ നാട്ടുകാരോടൊപ്പം ഞായറാഴ്ച വൈകിയും അമലിനായി തെരച്ചില്‍‌ നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group