Home കർണാടക അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

by ടാർസ്യുസ്

ബെംഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു.ക്ഷേത്രനഗരമായ സവദത്തിയിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്.ബസപ്പയെ റോഡില്‍ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ എരയ്യ ആക്രമിക്കുകയായിരുന്നു. 16 ഓളം കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഇയാള്‍ തന്നെ പൊലീസിനെ വിളിച്ച്‌ കുറ്റം സമ്മതിച്ചു. ഒടുവില്‍ പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്തു. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് പതിറ്റാണ്ടുകളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group