Home തിരഞ്ഞെടുത്ത വാർത്തകൾ കാറിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും മരിച്ചനിലയിൽ, ആത്മഹത്യയെന്ന് നിഗമനം

കാറിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും മരിച്ചനിലയിൽ, ആത്മഹത്യയെന്ന് നിഗമനം

by ടാർസ്യുസ്

ന്യൂഡൽഹി: ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്.വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിൻറെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു.ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി. അതേസമയം മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group