ബംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവിലെ റോഡില്‍ പുള്ളിപ്പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. മാനിനെ വേട്ടയാടിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് അധികൃതര്‍ അന്വേഷിച്ചുനടക്കുകയായിരുന്നു.പുലി എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്ബ് കെങ്കേരി ഭാഗത്ത് തുറഹള്ളി കാട്ടില്‍ പുലിയെ കണ്ടിരുന്നു.
ബന്നേര്‍ഗട്ട ദേശീയോദ്യാനത്തിനു സമീപമുള്ള ഭാഗത്താണ് വെള്ളിയാഴ്ച പുലയെ കണ്ടതെന്നും അതിജാഗ്രതയിലാണെന്നും ബംഗളൂരു സിറ്റി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്.എസ്. രവി ശങ്കര്‍ പറഞ്ഞു. നാല് പുള്ളിപ്പുലിയെ കണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു
കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.21 വയസ്സുള്ള മേഘ്ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്നലെ വകീട്ട് ഏഴുമണിക്കായിരുന്നു സംഭവം. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്ബോഴായിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.
കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മേഘ്ന.മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു.