മുംബൈ: കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ആരേയും അമ്ബരപ്പിക്കുന്ന ഒരു വിവാഹം നടന്നത്. ഒരു യുവാവ് ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത സംഭവമായിരുന്നു ഇത്. ബാല്യകാല സുഹൃത്തായ യുവാവിനെ ആണ് ഇരട്ടസഹോദരിമാരും എഞ്ചിനീയര്‍മാരുമായ റിങ്കിയും പിങ്കിയും വിവാഹം ചെയ്തത്. എല്ലാവരും വളരെ അത്ഭുതത്തോടെ ആണ് ഇവരുടെ വിവാഹ വാര്‍ത്ത ശ്രവിച്ചത്.
കുടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു റിങ്കിയും പിങ്കിയും ബാല്യകാല സുഹൃത്തായ അതുല്‍ ഉത്തം അവ്താഡെയെ വിവാഹം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ വിവാഹത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അതുല്‍ ഉത്തം അവ്താഡെയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് അക്ലുജ് പൊലീസ്. മാലേവാഡിയില്‍ നിന്നുള്ള രാഹുല്‍ ഫൂലെ എന്നയാള്‍ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്…
1
ഇരട്ട സഹോദരിമാരായ റിങ്കിയുടേയും പിങ്കിയുടേയും പഠനവും ജോലിയും എല്ലാം ഒരുമിച്ചായിരുന്നു. എവിടെ പോകേണ്ടി വന്നാലും ഒരുമിച്ച് തന്നെ. അങ്ങനെയാണ് വിവാഹക്കാര്യം വന്നപ്പോഴും ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുന്ന തീരുമാനം ഇരുവരും കൈക്കൊണ്ടത്. രണ്ട് പേരേയും ഒരുമിച്ച് വിവാഹം കഴിക്കാന്‍ തയ്യാറുള്ള ഒരാളെ കണ്ടെത്തുക അല്പം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
2
എന്നാല്‍ ഒടുവില്‍ ഇവര്‍ ബാല്യകാല സുഹൃത്തായ അതുല്‍ ഉത്തം അവ്താഡെയില് എത്തി. റിങ്കിയുടേയും പിങ്കിയുടേയും അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ രണ്ട് സഹോദരിമാരും അതുലിന്റെ കാറിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്. ഈ സമയത്താണ് അതുലുമായി ഇവര്‍ കൂടുതല്‍ പരിചയപ്പെടുന്നത്. മുംബൈയിലെ ഒരു സ്വാകര്യ കമ്ബനിയിലെ ഐ ടി എഞ്ചിനീയര്‍മാരാണ് റിങ്കിയും പിങ്കിയും.
3
കഴിഞ്ഞ ദിവസം അക്ലൂജ് ഗ്രാമത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കിയാണ് റിങ്കിയും പിങ്കിയും അതുല്‍ ഉത്തം അവ്താഡെയെ വരണമാല്യം അണിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ ഒരു പുതിയ വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. വിവാഹത്തിന്റെ പുതുമോടി കഴിയും മുന്‍പെ അതുല്‍ ഉത്തം അവ്താഡെ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
4
അക്ലുജ് പൊലീസ് ആണ് അതുല്‍ ഉത്തം അവ്താഡെയ്ക്കെതിരെ കേസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുല്‍ ഉത്തം അവ്താഡെയുടെ വിവാഹം ബഹുഭാര്യാത്വമാണ് എന്നും അത് നിയമവിരുദ്ധമാണ് എന്നുമാണ് രാഹുല്‍ ഫൂലെ തന്റെ പരാതിയില്‍ പറയുന്നത്. രാഹുല്‍ ഫൂലെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 494-ാം വകുപ്പ് പ്രകാരമുള്ള ബഹുഭാര്യാത്വ കുറ്റം ചുമത്തിയാണ് അതുല്‍ ഉത്തം അവ്താഡെ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
5
വിനോദ സഞ്ചാര മേഖലയില്‍ ആണ് അതുല്‍ ഉത്തം അവ്താഡെ ജോലി ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം സോലാപൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് ഷിരിഷ് സര്‍ദേശ്പാണ്ഡെ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ പി സി 494-ാം വകുപ്പ് ഭര്‍ത്താവോ ഭാര്യയോ ജീവനോടെയിരിക്കെ നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്താതെ വീണ്ടും വിവാഹം കഴിക്കുന്നത് ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.
6
അതേസമയം കേസില്‍ ചില നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും കേസില്‍ അന്വേഷണം നടത്താന്‍ അനുമതി തേടുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബസവരാജ് ശിവ്പുജെ പറഞ്ഞു. പരാതി പ്രകാരം നോണ്‍-കോഗ്നിസബിള്‍ കേസ് ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം നോണ്‍-കോഗ്നിസബിള്‍ കേസുകളില്‍ പൊലീസുകാര്‍ക്ക് അന്വേഷണം ആരംഭിക്കാനും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും കോടതിയുടെ അനുമതി ആവശ്യമാണ്.