Home കർണാടക മെട്രോയിൽ മാന്യ യാത്രയാകാം

ബെംഗളൂരു : മെട്രോയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടക്കാതെ മാന്യയാത്ര എന്ന ലക്ഷ്യത്തിൽ ബോധവത്കരണവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. സുരക്ഷിതവും സുഖകരവുമായ യാത്ര കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. യാത്രക്കാരെ ഉപദേശിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി മെട്രോ ട്രെയിനുകളിലുട നീളം രണ്ട് ഹോം ഗാർഡുകൾ വിതമുള്ള പ്രത്യേക സംഘത്തെ വിന്യസിച്ചായിരുന്നു പ്രവർത്തനം.മെട്രോ ട്രെയിൻ യാത്രയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംഗീതം കേൾക്കുക,ഇയർഫോൺ ഉപയോഗിക്കുക, ആവശ്യക്കാർക്ക് മുൻഗണനാ സീറ്റുകൾ നൽകുക, ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാ ക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി നൽകി. സഹയാത്രികരോട് മര്യാദയും ക്ഷമയും പരിഗണനയും കാണിക്കാനും ഉപദേശിച്ചു.കഴിഞ്ഞവർഷം ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിച്ച 1,907യാത്രക്കാരെ കണ്ടെത്തിയിരുന്നു. മുൻഗണനാ സീറ്റിൽ ഇരുന്നതിന് 37,038 യാത്രക്കാർക്ക് കൗൺസലിങ് നൽകി. പുകയില ഉത്പന്നങ്ങൾ ചവച്ച 1,677 യാത്രക്കാരെയും പിടികൂടിയിരുന്നു. സഹയാത്രികർക്ക് അസൗകര്യമുണ്ടാക്കുന്ന കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 2002-ലെ മെട്രോ റെയിൽ വേസ് (ഓപ്പറേഷൻ ആൻഡ്മെയിന്റനൻസ്) നിയമ പ്രകാരം പിഴചുമത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group