കല്‍പറ്റ: കല്‍പറ്റയില്‍ പതിനാറു വയസുകാരനെ ഒരു സംഘം വിദ്യാർഥികള്‍ അതിക്രൂരമായി മർദിച്ച് മാപ്പു പറയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.വിദ്യാർഥിയെ ഫോണിലൂടെ വിളിച്ചുവരുത്തിയ ശേഷമാണ് മർദിച്ചതെന്നാണ് വിവരം. മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.കൂടാതെ പതിനാറുകാരനെ കൊണ്ട് കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.സംഭവത്തില്‍ പരാതി ലഭിച്ചതിനെത്തുടർന്ന് കല്‍പറ്റ പോലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.