Home കർണാടക ഹോട്ടലിലെ സര്‍വീസ് ലിഫ്റ്റില്‍ തല കുടുങ്ങി: ബംഗളുരുവില്‍ 22-കാരന് ദാരുണാന്ത്യം

ഹോട്ടലിലെ സര്‍വീസ് ലിഫ്റ്റില്‍ തല കുടുങ്ങി: ബംഗളുരുവില്‍ 22-കാരന് ദാരുണാന്ത്യം

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗറിലുള്ള ഹോട്ടലിലെ സർവീസ് ലിഫ്റ്റില്‍ തല കുടുങ്ങി 22-കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.ധാർവാഡ് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 9 മണിയോടെ ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് ലിഫ്റ്റ് ഉയരുന്നതിനിടെയാണ് അപകടമുണ്ടായത്. പഴയതും സുരക്ഷാ വാതിലുകളില്ലാത്തതുമായ സർവീസ് ലിഫ്റ്റാണ് ഹോട്ടലിലുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇരുമ്പ് ഗ്രില്ലുകള്‍ മാത്രമുള്ള ഈ ലിഫ്റ്റ്, ഗ്രില്ലുകള്‍ തുറന്നിട്ടാലും പ്രവർത്തിക്കുന്ന രീതിയിലായിരുന്നു.ഹോട്ടല്‍ ജീവനക്കാർ പച്ചക്കറി ചാക്കുകളും മറ്റ് സാധനങ്ങളും മുകളിലെത്തിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ലിഫ്റ്റ് ചലിക്കുന്നതിനിടെ രാജേഷ് അബദ്ധത്തില്‍ തല പുറത്തേക്ക് നീട്ടിയപ്പോള്‍ കോണ്‍ക്രീറ്റ് ബീമിലിടിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group