Home തിരഞ്ഞെടുത്ത വാർത്തകൾ സോഷ്യല്‍ മീഡിയ താരങ്ങള്‍ ബിഗ് സ്‌ക്രീനിലേക്ക്; ഹെറര്‍-കോമഡി-ആക്ഷൻ ത്രില്ലര്‍ “മഹാരാജ ഹോസ്റ്റല്‍’ ജൂലൈ 24-ന് തിയേറ്ററുകളിലേക്ക്

സോഷ്യല്‍ മീഡിയ താരങ്ങള്‍ ബിഗ് സ്‌ക്രീനിലേക്ക്; ഹെറര്‍-കോമഡി-ആക്ഷൻ ത്രില്ലര്‍ “മഹാരാജ ഹോസ്റ്റല്‍’ ജൂലൈ 24-ന് തിയേറ്ററുകളിലേക്ക്

by ടാർസ്യുസ്

റീല്‍സുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച പ്രിയ താരങ്ങള്‍ ഇനി വെള്ളിത്തിരയിലേക്ക്.പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹൊറര്‍ കോമഡി ചിത്രം “മഹാരാജ ഹോസ്റ്റല്‍’ റിലീസിനൊരുങ്ങുന്നു. വന്‍ ജനപ്രീതി നേടിയ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ജൂലൈ 24-ന് തിയറ്ററുകളിലെത്തും.ഒരുപറ്റം സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രം തിയേറ്ററുകളില്‍ ചിരിയും ഭീതിയും ഒരുപോലെ സമ്മാനിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ ‘മാഗ്‌നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’, ‘ചൂതാട്ടമോ…’ എന്നീ ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. പാട്ടുകള്‍ക്ക് പിന്നാലെ വന്ന ചിത്രത്തിന്‍റെ ടീസറും വലിയ രീതിയിലുള്ള പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നഗരത്തിലെ പ്രേതാലയ സമാനമായ ഒരു ഹോസ്റ്റലിന്‍റെയും, അവിടുത്തെ കര്‍ക്കശക്കാരനായ ‘എംജിആര്‍’ എന്ന ഹോസ്റ്റല്‍ വാര്‍ഡന്‍റെയും, അവിടെ താമസിക്കാനെത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.ഹൊററിനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group