Home തിരഞ്ഞെടുത്ത വാർത്തകൾ പ്രതികാര പ്രതിജ്ഞയെടുത്ത് മൊജ്‌തബ ഖമനെയി; ‘നീതിയുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടാലും പിതാവിൻ്റെ ഘാതകര്‍ക്ക് സമാധാനം കിട്ടില്ല’

പ്രതികാര പ്രതിജ്ഞയെടുത്ത് മൊജ്‌തബ ഖമനെയി; ‘നീതിയുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടാലും പിതാവിൻ്റെ ഘാതകര്‍ക്ക് സമാധാനം കിട്ടില്ല’

by ടാർസ്യുസ്

ടെഹ്റാൻ: പിതാവിന്റെ ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷമുള്ള തന്റെ ആദ്യ പൊതു സന്ദേശത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനെയിയുടെ മകനും ഇറാൻ്റെ പരമോന്നത നേതാവുമായ മൊജ്‌തബ ഖമനെയി.രാജ്യത്തിന്റെ പ്രതികാര ആവശ്യം തന്റേതുമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവർ ജീവിതകാലം മുഴുവൻ ഉത്തരവാദിത്തത്തിന്റെ ഭയത്തില്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ പിതാവിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച മൊജ്‌തബ ഖമനെയി, ഇമാം ഹുസൈനുമായി ബന്ധപ്പെട്ട ചരിത്രപരമായ പോരാട്ടത്തില്‍ വേരൂന്നിയ ഒരു പാരമ്പര്യത്തിന്റെ തുടർച്ചയായാണ് പിതാവിന്റെ മരണത്തെ അടയാളപ്പെടുത്തിയത്. ഇമാം ഹുസൈനുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ശത്രുക്കള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിനുമായി ഇറാനില്‍ നിരവധി പേർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്ന് മോജ്‌തോബ പറഞ്ഞു. തന്റെ പിതാവ് ഉള്‍പ്പെടെയുള്ള രക്തസാക്ഷികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി രാഷ്ട്രം ഇപ്പോള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.”രാജ്യത്തിന്റെ ആവശ്യം ഞങ്ങളുടേതുമാണ്” എന്ന് ആവർത്തിച്ചുകൊണ്ട്, പ്രതികാരം അനിവാര്യമാണെന്ന് മൊജ്‌തബ പറഞ്ഞു. പിതാവിൻ്റെയടക്കം കൊലപാതകത്തിന് ഉത്തരവാദികളായവരുടെ പൂർണ്ണമായ ഒരു പട്ടിക നിലവിലുണ്ടെന്നും നീതിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും അവർക്ക് ഒരിക്കലും സമാധാനം കണ്ടെത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group