Home തിരഞ്ഞെടുത്ത വാർത്തകൾ ഓണാവധിയ്ക്ക് കേരളത്തിന് 100 സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍; വമ്പൻ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

ഓണാവധിയ്ക്ക് കേരളത്തിന് 100 സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍; വമ്പൻ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

കൊച്ചി: കേരളത്തിന് നൂറിലധികം ഓണം സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.സ്പെഷ്യല്‍ ട്രെയിനുകളുടെ റൂട്ടുകള്‍ ഉടൻ നിശ്ചയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം.ഓണം കേരളത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ്. ഈ സമയത്ത് നൂറിലധികം സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ നമ്മള്‍ നടത്തും. ഓണത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന്കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് സർവീസുകള്‍ പ്രഖ്യാപിക്കുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാടുകളിലേക്ക് പോകുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിക്കുമെന്ന് സതേണ്‍ റെയില്‍വേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.മുൻ വർഷങ്ങളിലും ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ വളരെ വൈകി ട്രെയിൻ പ്രഖ്യാപിക്കുന്നത് യാത്രക്കാരെ വലയ്ക്കാറുണ്ടായിരുന്നു. ഇത്തവണ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വൈകാതെ റെയില്‍വേ അറിയിച്ചേക്കും.ഓണക്കാലത്ത് വൻ തിരക്കാണ് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ അനുഭവപ്പെടാറുള്ളത്.

ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ നിന്ന് വിദ്യാർഥികളും ജോലിക്കാരും ടിക്കറ്റ് ലഭിക്കാതെ ഉയർന്ന നിരക്കില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരുന്നതും പതിവ് കാഴ്ചയായിരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള പതിവ് ട്രെയിനുകളില്‍ ഇതിനോടകം തന്നെ ഓണക്കാലത്തെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്.സ്പെഷ്യല്‍ ട്രെയിനുകളുടെ ഷെഡ്യൂളില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിട‌ങ്ങളില്‍ നിന്നും ബെംഗളൂരുവില്‍ നിന്ന് കൂടുതല്‍ സ‍വീസുകളും കേരളത്തിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ഹുബ്ബള്ളി – കൊല്ലം (07313/14), എസ്‌എംവിടി ബെംഗളൂരൂ – തിരുവനന്തപുരം നോർത്ത് സ്പെഷല്‍ ട്രെയിനുകളുടെ സർവീസ് കഴിഞ്ഞദിവസം നീട്ടിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group