കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയയുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ്പോസ്റ്റിനു സമീപം 100 മീറ്റർ വടക്കോട് മാറിയാണ് ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെ (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി.