ബെംഗളൂരു: കേരള സമാജംചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതി വനിതാദിനാഘോഷത്തിന്റെ ഭാഗമായി കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികളായ സ്ത്രീകളെ ആദരിച്ചു. ഇവർക്കുവേണ്ടി അർബുദരോഗ സ്ക്രീനിങ് ക്യാമ്പ് നടത്തി.സൊസൈറ്റി പ്രസിഡന്റ് ഇ.വി. പോൾ, സെക്രട്ടറി ബേബി മാത്യു, ഖജാൻ ജി എം.കെ. പ്രഭാകർ, പി.കെ. വാസു, മഹിളാസമിതി ചെയർ പേഴ്സൺ മിനി നമ്പ്യാർ, പികെ. രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. തങ്കം ജോഷി, നിഷാ പ്രശാന്ത്, ജിഷ, സന്ധ്യ, ബേബി, ദിനോജ് കുമാർ, ശ്രീനിവാസ്, ആർ.ആർ. ഗ്രൂപ്പ്. ചെയർമാൻ ആർ.ആർ. ഗൗഡ, എച്ച്.എം. ഗ്രൂപ്പ് ചെയർമാൻ മുരളി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.