കുവൈത്ത് സിറ്റി: നാട്ടിലുള്ളവരുടെ വാക്സീന് സര്‍ട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു തുടങ്ങിയത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. നേരത്തെ മന്ത്രാലയത്തിന്റെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അംഗീകാരം ലഭിച്ചതായി നിരവധി പേരാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസും വൈകാതെ പുനരാരംഭിച്ചാല്‍ പ്രവാസികളുടെ മടക്കം സാധ്യമാകും.
അതിനിടെ, വിദേശികളുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധനയും അംഗീകാരവും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.