Home covid19 ആഗസ്​റ്റ്​ അഞ്ച്​ മുതല്‍ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇലേക്ക് പറക്കാം

ആഗസ്​റ്റ്​ അഞ്ച്​ മുതല്‍ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇലേക്ക് പറക്കാം

by മൈത്രേയൻ

ദുബൈ: ഇന്ത്യ ഉള്‍പെടെ ആറ്​ രാജ്യങ്ങളിലെ വാക്​സിനെടുത്ത താമസ വിസക്കാര്‍ക്ക്​ യു.എ.ഇയില്‍ മടങ്ങിയെത്താം. യു.എ.ഇയില്‍ നിന്ന്​ രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കാണ്​ അനുമതി. ഇതിനായി ആഗസ്​റ്റ്​ അഞ്ച്​ മുതല്‍ യു.എ.ഇ ഫെഡറല്‍ ​അതോറിറ്റിയു​െട (ഐ.സി.എ) വെബ്​സൈറ്റ്​ വഴി അപേക്ഷ നല്‍കാം.

ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന്​ യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ടാമത്തെ ഡോസ്​ എടുത്ത്​ രണ്ടാഴ്ച പൂര്‍ത്തീകരിച്ചിരിക്കണം.

അതേസമയം, ചില വിഭാഗത്തില്‍പെട്ടവര്‍ക്ക്​ വാക്​സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്​. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, ടെക്​നീഷ്യന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്​കൂള്‍, കോളജ്​, യൂനിവേഴ്​സിറ്റി) എന്നിവര്‍ക്കാണ്​ ഇളവ്​ നല്‍കിയിരിക്കുന്നത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group